പൊതുവഴിയില്‍ കുറ്റിയടിച്ച് റവന്യൂ ഉദ്യോഗസ്ഥന്‍; ചട്ടവിരുദ്ധമെന്ന് നാട്ടുകാര്‍
നാദാപുരം: വര്‍ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിക്കുന്ന വഴിയില്‍ റവന്യൂ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കുറ്റിയടിച്ചു. നാദാപുരം ഗവ. ആശുപത്രിക്കും സ്വകാര്യ വ്യക്തികളുടെ പറമ്പിനോടും ചേര്‍ന്ന പൊതുവഴിയിലാണ് വഴി പൂര്‍ണമായും തടസപ്പെടുത്തുന്ന തരത്തില്‍ കരിങ്കല്‍ ഉപയോഗിച്ച് സ്ഥലത്ത് അടയാളമിട്ടിരിക്കുന്നത്.
വര്‍ഷങ്ങളായി പരിസരത്തെ വീട്ടുകാര്‍ ഉപയോഗിച്ചുവരുന്ന വഴിയാണിത്. അടുത്തുള്ള സ്വകാര്യ കെട്ടിടത്തിന്റെ ഉടമയുടെ സഹായത്തോടെയാണ് കൈയേറ്റ ശ്രമം. വടകര താലൂക്ക് ഓഫിസില്‍ സര്‍വേയറാണെന്ന് പരിചയപ്പെടുത്തിയ ഷൈജു എന്ന ഉദ്യോഗസ്ഥനാണ് സ്ഥലം കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്ന തരത്തില്‍ കുറ്റിയടിച്ചതെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ദിവസം അതിരാവിലെ സ്ഥലത്തെത്തിയ ഇയാളും കെട്ടിട ഉടമയുംചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്. അനധികൃത കൈയേറ്റത്തിനെതിരെ കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കുകയും നേരത്തെ സ്ഥലം കൈയേറി നിര്‍മിച്ച ചുറ്റുമതില്‍ നാട്ടുകാര്‍ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു.
ഇതു സംബന്ധമായി പഞ്ചായത്തിന്റെ തടസവാദം സ്ഥലത്ത് നിലനില്‍ക്കുന്നു@ണ്ട്. പുതുതായി സ്ഥാപിച്ച കല്ല് നാദാപുരം താലൂക്ക് ആശുപത്രിയുടെ ചുറ്റുമതിലിനോടു ചേര്‍ന്നായതിനാല്‍ ഇതുവഴി ആശുപത്രിയിലേക്കുള്ള യാത്രയും ദുഷ്‌കരമാകും.
അനധികൃതമായി സ്ഥാപിച്ച കല്ല് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വീ@ണ്ടും പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്. സ്ഥലത്തെ വാര്‍ഡ് മെമ്പറെയോ മറ്റോ അറിയിക്കാതെയാണ് വിവാദ രീതിയില്‍ കുറ്റി നാട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."