HOME
DETAILS

സര്‍വകലാശാലയിലെ ടേക്ക് എ ബ്രേക്ക് സമുച്ചയം അടഞ്ഞു തന്നെ

  
backup
May 25 2016 | 19:05 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9f%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് സമുച്ചയം അടഞ്ഞുതന്നെ കിടക്കുന്നു. സര്‍വകലാശാലാ ക്യാംപസില്‍ കടക്കാട്ടുപാറയിലേക്കുള്ള റോഡ് ജംങ്ഷനിലാണ് യാത്രക്കാരുടെ ഇടവേളകള്‍ സുന്ദരമാക്കാന്‍ ടേക്ക് എ ബ്രേക്ക് ആറു മാസം മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്. ടൂറിസം വകുപ്പ് 46 ലക്ഷം രൂപ ചെലവിലാണ് ടേക്ക് എ ബ്രേക്ക് സമുച്ചയം ഒരുക്കിയത്. ദേശീയപാതില്‍ നിന്ന് 13 മീറ്റര്‍ മാറിയാണ് ടേക്ക് എ ബ്രേക്ക് സ്ഥിതി ചെയ്യുന്നത്.
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ശുചിമുറികളും വിശ്രമ കേന്ദ്രവും ഭക്ഷണ ശാല, എ.ടി.എം കൗണ്ടര്‍ സൗകര്യം, വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം എന്നിവ ഉപയോഗിക്കാനാകാതെ അടഞ്ഞു കിടക്കുകയാണ്. കാലികള്‍ക്കും തെരുവ് നായ്ക്കള്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കുമാണ് ടേക്ക് എ ബ്രേക്ക് ഇപ്പോള്‍ പ്രയോജനപ്പെടുന്നത്. വൈദ്യുതിയില്ലാത്തതാണ് അടഞ്ഞു കിടക്കാന്‍ കാരണം. സര്‍വകലാശാല തന്നെയാണ് ഫ്യൂസ് ഊരി ടേക്ക് എ ബ്രേക്ക് പൂട്ടിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കകമായിരുന്ന സര്‍വകലാശാലയുടെ നടപടി. ടേക്ക് എ ബ്രേക്ക് അടഞ്ഞുകിടക്കുന്നത് കാരണം വാടക ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സര്‍വകലാശാലക്കുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  9 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  10 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  10 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  10 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  12 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  12 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  12 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  13 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  14 hours ago