ടി.സി.ഐ സമ്മേളനത്തിന് ഇന്ന് തുടക്കം
കോട്ടയം: തീം സെന്റേര്‍ഡ് ഇന്ററാക്ഷന്റെ (ടി.സി.ഐ) 17-മത് ദേശീയ സമ്മേളനം അമലഗിരി ബി.കെ കോളജില്‍ ഇന്നു മുതല്‍ 15 വരെ നടക്കും. 13ന് രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍ എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബംഗളൂര് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ സോഷ്യല്‍ വര്‍ക്ക് വകുപ്പ് ലീഡര്‍ ഡോ. എലൈഡ പെരേര അധ്യക്ഷത വഹിക്കും.ജീവിതത്തിന്റെ ഏതു മേഖലയിലും എങ്ങനെ ഇഫക്ടീവ് ആകാം എന്ന ചിന്തയാണ് ടി.സി.ഐ ഉയര്‍ത്തുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പത്ത് ഏകദിന ശില്‍പ്പശാലകള്‍ നടക്കും. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്‍പ്പശാലകള്‍ നയിക്കും. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും ഇരുനൂറില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും.സിനര്‍ജി അംഗങ്ങള്‍ രചിച്ച അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും സിനര്‍ജി അവാര്‍ഡ് ഓഫ് എക്സലന്‍സിന്റെ വിതരണവും സമ്മേളനത്തില്‍ നടക്കും. വി.എച്ച്.എസ്.ഇയിലെ എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഇ. ഫാസില്‍, എം.ജി സര്‍വകലാശാലയിലെ ലൈഫ് ലോങ് ലേണിങ് വകുപ്പുതലവന് ഡോ. കെ. സാബുക്കുട്ടന്‍ എന്നിവര്‍ക്കും ബി.കെ കോളജിനുമാണ് ഇത്തവണത്തെ അവാര്‍ഡ്. സതി രവീന്ദ്രന്, ഡോ. രാജു ഡി കൃഷ്ണപുരം, ഡോ. സി തോമസ് ഏബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."