
'നിരന്തരം അപമാനിതരാവുന്നു'; നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ച് ഗവര്‍ണര്‍ക്ക് ആര്‍.ബി.ഐ ജീവനക്കാരുടെ കത്ത്
മുംബൈ: നോട്ട് നിരോധനം ആര്‍.ബി.ഐയുടെ പ്രതിഛായ തകര്‍ത്തെന്നും പൊതുവേദികളില്‍ നിരന്തരം അപമാനിതരാവുന്നുവെന്നും കാട്ടി ഗവര്‍ണര്‍ക്ക് ജീവനക്കാരുടെ കത്ത്. ദുര്‍ഭരണത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശം ചോദ്യം ചെയ്യപ്പെടുകയാണെന്നും കത്തിലൂടെ ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
''പതിറ്റാണ്ടുകളുടെ സാഹസിക പ്രവര്‍ത്തിനത്തിലൂടെ ജീവനക്കാരുടെ പ്രയത്‌നഫലമായും നീതിയുക്തമായ നയങ്ങളുടെയും ബലത്തിലാണ് ത്രാണിയുടെയും സ്വതന്ത്രതയുടെയും ഇമേജ് ആര്‍.ബി.ഐ നേടിയെടുത്തത്. എന്നാല്‍ ഇപ്പോഴത് തരിപ്പണമായിരിക്കുകയാണ്. ഞങ്ങള്‍ക്ക് വളരെ വേദന തോന്നുന്നു''- യുനൈറ്റഡ് ഫോറം ഓഫ് റിസര്‍വ്വ് ബാങ്ക് ഓഫിസേര്‍സ് ആന്റ് എംപ്ലോയീസ്, ഗവര്‍ണര്‍ ഉര്‍ജിത്ത് പാട്ടേലിന് അയച്ച കത്തില്‍ പറയുന്നു.
ധനമന്ത്രാലയത്തിന്റെ തുറന്ന ആക്രമണത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശത്തിന് കോട്ടം പറ്റി. നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചതു മുതലാണ് ദുര്‍ഭരണം ഉണ്ടായത്. അന്നു മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം വിമര്‍ശനം ഉയരുകയാണെന്നും കത്തില്‍ പറയുന്നു.
കത്ത് തങ്ങളാണ് അയച്ചതെന്ന് ഓള്‍ ഇന്ത്യ റിസര്‍വ്വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് സാമിര്‍ ഘോഷും ഓഫ് ഓള്‍ ഇന്ത്യ റിസര്‍വ്വ് ബാങ്ക് വര്‍ക്കേര്‍സ് ഫെഡറേഷന്‍ നേതാവ് സൂര്യകാന്ത് മഹഥിക്കും വ്യക്തമാക്കി. ഇന്ത്യയിലാകമാനം 18,000 ജീവനക്കാര്‍ ചേര്‍ന്നുള്ളതാണ് തങ്ങളുടെ സംഘടനയെന്നും അവര്‍ പറഞ്ഞു.
1935 മുതല്‍ എട്ടു പതിറ്റാണ്ടുകളായി ആര്‍.ബി.ഐ തന്നെയാണ് കറന്‍സി കൈകാര്യം ചെയ്തുവന്നിരുന്നത്. ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് അതിനായി ഒരു സഹായവും ആവശ്യമില്ലെന്നും കത്തില്‍ പറഞ്ഞു.
ആര്‍.ബി.ഐയുടെ അധികാരം സംബന്ധിച്ച് മൂന്ന് മുന്‍ ഗവര്‍ണര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് ജീവനക്കാരുടെ കത്തയക്കലും. മുന്‍ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങ്, വൈ.വി റെഡ്ഡി, ബിമല്‍ ജലാന്‍ എന്നിവരാണ് നോട്ട് നിരോധനത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശം നഷ്ടപ്പെട്ടെന്ന് അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആശ പ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശം; സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് അപകീർത്തി നോട്ടീസ്; മാർച്ച് 17ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും
Kerala
• 14 days ago
തൊഴിലാളി സമരം; കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സും എത്തിഹാദും
uae
• 14 days ago
തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അജ്ഞാതന്‍ വീണ്ടുമെത്തി; 49 പേര്‍ക്ക് മോചനം
latest
• 14 days ago
ഒരു വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലിസ് ഇങ്ങനെ ചെയ്യുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
Kerala
• 14 days ago
തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഉത്തരവിട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍
Kuwait
• 14 days ago
സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍
Saudi-arabia
• 14 days ago
കഴിഞ്ഞവര്‍ഷം മാത്രം അബൂദബിയില്‍ കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍
uae
• 14 days ago
'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍
Kerala
• 14 days ago
കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 14 days ago
'കേരളത്തില്‍ വീണ്ടും കുരിശ് കൃഷി; ഇത്തരം 'കുരിശുകള്‍ ' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്' പരുന്തുംപാറ കയ്യേറ്റഭൂമി വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ്
Kerala
• 14 days ago
ജീവപര്യന്തം തടവ് പരമാവധി 20 വര്‍ഷമാക്കി കുറച്ച് കുവൈത്ത്; ജീവപര്യന്തം തടവുകാരുടെ കേസുകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു
Kuwait
• 14 days ago
വീണ്ടും പുകയുന്ന സിറിയ; ആരാണ് അലവൈറ്റുകള്‍
International
• 14 days ago
ഫുട്ബോളിൽ ആ മൂന്ന് താരങ്ങളേക്കാൾ മികച്ച ഫോർവേഡ് ഞാനാണ്: റൂണി
Football
• 14 days ago
റമദാന് ദിനങ്ങള്‍ ചിലവഴിക്കാനായി മക്കയിലെത്തി സല്മാന് രാജാവ്
Saudi-arabia
• 14 days ago
റമദാനില്‍ പ്രായമായവര്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• 14 days ago
കരിപ്പൂരില്‍ വന്‍ എം.ഡി.എം.എ വേട്ട; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.66 കിലോഗ്രാം
Kerala
• 14 days ago
ചരിത്ര നീക്കം, റഷ്യന്‍ യുവതിക്ക് പൗരത്വം നല്കി ഒമാന്‍; രാജ്യത്തെ ആദ്യ ഇരട്ട പൗരത്വം
oman
• 14 days ago
സ്വര്‍ണ വില ഇന്നും ഉയര്‍ന്ന് തന്നെ, നേരിയ വര്‍ധന
Business
• 14 days ago
ചാമ്പ്യന്‍സ് ട്രോഫി ജയത്തിന് പിന്നാലെ കാവിക്കൊടിയും ദേശീയ പതാകയുമേന്തി പള്ളിക്കു മുന്നില്‍ ഹിന്ദുത്വരുടെ ആഹ്ലാദ പ്രകടനം; വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, സംഘര്‍ഷം
National
• 14 days ago
ഉപയോഗിച്ച എണ്ണയുണ്ടോ? എങ്കില്‍ കളയാന്‍ വരട്ടെ, ഉപയോഗിച്ച എണ്ണ ജൈവ ഇന്ധനമാക്കാം; ഒപ്പം സമ്പാദിക്കുകയും ചെയ്യാം
latest
• 14 days ago
ഉടക്കൊഴിയാതെ പിണറായി; പടിക്കുപുറത്ത് പി.ജെ
Kerala
• 14 days ago