HOME
DETAILS

ശതാബ്ദിയുടെ നിറവില്‍ ബാലരാമപുരം ഹൈസ്‌കൂള്‍

  
backup
January 14 2017 | 01:01 AM

%e0%b4%b6%e0%b4%a4%e0%b4%be%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%b2


ബാലരാമപുരം: ബാലരാമപുരത്തെ പഴയ മിഡില്‍ സ്‌കൂള്‍ ശതാബ്ദിയുടെ നിറവില്‍. എച്ച്.എസ് ബാലരാമപുരം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ സരസ്വതി ക്ഷേത്രം 1917 ജൂണിലാണ് പ്ലാവിളാകത്ത് പുത്തന്‍വീട്ടില്‍ ഉമ്മിണിനാടാര്‍ സ്ഥാപിച്ചത്. നവശക്തി ദിനപത്രത്തിന്റെ പത്രാധിപര്‍ രാമന്‍പിളളയുടെ സഹായ സഹകരണങ്ങളും ഈ വിദ്യാഭ്യാസ സ്ഥാപനത്തിനുണ്ടായിരുന്നു.
കെ.വി.രാമകൃഷ്ണനായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. തങ്കപ്പന്‍പിളള ആദ്യ വിദ്യാര്‍ഥിയും. ആകെ 14 വിദ്യാര്‍ഥികള്‍.
1947-ല്‍ ഹിന്ദു മിഡില്‍ സ്‌കൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട വിദ്യാലയം അതേ വര്‍ഷം ഹൈസ്‌കൂള്‍ ബാലരാമപുരം എന്ന നിലയിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു.
മുന്‍മന്ത്രി ബി.ജെ.തങ്കപ്പന്‍ , ഗുജറാത്തിലെ മുന്‍ അഡീഷണല്‍ ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുളള പ്രശസ്തരായ പലരും ഈ വിദ്യാലയ മുത്തശ്ശിയുടെ കുട്ടികളാണ്. നൂറ് വയസ് പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആലോചിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് എന്‍.എസ്.ബെറ്റി പറഞ്ഞു. ആഘോഷ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ കഴിഞ്ഞദിവസം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നിരുന്നതായി മാനേജര്‍ ആര്‍.ചന്ദ്ര ബാബു അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിങ്ക് തുറന്നാൽ പണം നഷ്ടമാകും; വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  9 days ago
No Image

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് മധ്യ വയസ്കനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  9 days ago
No Image

അമേരിക്കയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 27 പേർ മരിച്ചു

International
  •  9 days ago
No Image

ലാറയുടെ വിൻഡീസിനെ തകർത്ത് സച്ചിന്റെ ഇന്ത്യക്ക് കിരീടം; ഇതിഹാസങ്ങളുടെ പോരിൽ രാജാക്കന്മാരായി ഇന്ത്യ

Cricket
  •  9 days ago
No Image

പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ; 93 ഗ്രാം കഞ്ചാവും 7500 രൂപയും പൊലീസ് പിടിച്ചെടുത്തു

Kerala
  •  9 days ago
No Image

അവനൊരിക്കലും മെസിയെപോലെയല്ല, പക്ഷെ അവൻ അപകടകാരിയാണ്: ബാഴ്സ ഗോൾകീപ്പർ

Football
  •  9 days ago
No Image

എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്

Kerala
  •  9 days ago
No Image

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ദുബൈയിൽ ട്രേഡ് ലൈസൻസ് നേടുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

uae
  •  9 days ago