മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്ക് സി.പി.എം ഒത്താശയെന്ന് ആക്ഷേപം
മൂന്നാര്‍: മൂന്നാറിലെ അനധിക്യത കൈയ്യേറ്റങ്ങള്‍ക്ക് സി.പി.എം നേതൃത്വം ഒത്താശ ചെയ്യുന്നതായി ആക്ഷേപം. . കെ.എസ്.ഇ.ബി, പി.ഡ.ബ്യു.ഡി വക ഭൂമി കൈയ്യടക്കി നിരവധി കെട്ടിടങ്ങളാണ് ഉയരുന്നത്. കോടികള്‍ വിലമതിക്കുന്ന ഭൂമികള്‍ ബിനാമികളെ ഉപയോഗിച്ച് കൈയ്യടക്കിയശേഷം വ്യാജരേഖകള്‍ ചമച്ച് ഷെഡുകള്‍ നിര്‍മ്മിച്ച് മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. ടൗണ്‍ വികസനത്തിനായി കണ്ടെത്തിയ ഭൂമി നേതാക്കളുടെ ഒത്താശയോടെ കൈയടക്കിയ ചില പ്രവര്‍ത്തകര്‍ ഷെഡുകള്‍ നിര്‍മിച്ചത് വിവാദമായിരുന്നു. തോട്ടംതൊഴിലാളികള്‍ക്ക് വിതരണം നടത്താന്‍ കണ്ടെത്തിയ ഭൂമിദേവികുളം എം.എല്‍.എയുടെ നേതൃത്വത്തില്‍ കൈയേറിയത് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.
മൂന്നാറിലെ സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമമെന്ന് വിശേഷിക്കപ്പെടുന്ന ഇക്കാനഗറില്‍ ലോക്കല്‍ കമ്മറ്റിയംഗം മുതല്‍ പല ഉന്നത നേതാക്കളും ഭൂമി കൈയ്യേറിയതായി റിപ്പോര്‍ട്ടുകളുണ്ട്. കെ.എസ്.ഇ.ബിയുടെ ഏക്കര്‍ ഭൂമിയാണ് ഇത്തരക്കാര്‍ കൈയ്യേറിയിരിക്കുന്നത്. മൂന്നാര്‍ ടൗണിലെത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പഞ്ചായത്ത് കണ്ടെത്തിയ ഭൂമിയില്‍ സി.പി.എം ഭരിക്കുന്ന സര്‍വീസ് സൊസൈറ്റി ഇവനിങ്ങ് ബ്രാഞ്ച് കെട്ടിടം നിര്‍മിച്ചത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ കെട്ടിടം ഒഴിപ്പിക്കുന്നതിന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോയി. ആറ്റുപുറമ്പോക്ക് കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കാന്‍ അധികൃതര്‍ക്ക് നാളിതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇക്കാനഗറിലെ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനെത്തിയ ഉദ്യോഗസ്ഥരെ ദേവികുളം എം.എല്‍.എയുടെ ഭാര്യ ലതയുടെ നേത്യത്വത്തിലെത്തിയ സംഘം തടയുകയും മര്‍ദിക്കുകയും ചെയ്തു. കൈയേറ്റം തടയാനെത്തുന്നവരെ നേതാക്കളടക്കമുള്ളവര്‍ തടയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."