ബീവറേജസ് ഔട്ട്‌ലെറ്റ്: പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്തു
ആലപ്പുഴ: ചുങ്കപ്പാലത്തിന് സമീപം വീണ്ടും ബീവറേജസ് ഔട്ട്‌ലെറ്റ് ആരംഭിച്ചു. അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡയില്‍ എടുത്തു.
ഇപ്പോള്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചിരിക്കുന്ന സ്ഥലത്തിന്റെ എതിര്‍ കരയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ബീവറേജസ് ആരംഭിക്കാനുള്ള നീക്കം കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കെട്ടിട ഉടമ അധികൃതരുമായുണ്ടാക്കിയ കരാറില്‍ നിന്നും പിന്മാറിയതോടെയാണ് ബീവറേജസ് സ്ഥാപിക്കാനുള്ള നീക്കം പൊളിഞ്ഞത്. അന്ന് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച കെട്ടിടത്തിന്റെ എതിര്‍കരയില്‍ ചുങ്കപ്പാലത്തിന് പടിഞ്ഞാറ് വശത്തായിട്ടാണ് ഇപ്പോള്‍ ബീവറേജസ് സ്ഥാപിച്ചിത്. സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ ഇന്നലെ വൈകിട്ട് 4.30 മുതല്‍ വില്‍പ്പനയും ആരംഭിച്ചു.
മദ്യവുമായി അധികൃതര്‍ ഇവിടേക്ക് എത്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്. പ്രദേശവാസികളായ സുനീര്‍ ഇസ്മയില്‍, ബഷീര്‍ എന്നിവരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ വന്‍ജനക്കൂട്ടം രാത്രി വൈകിയും പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. നിലവില്‍ ഇരുമ്പുപാലത്തിന് കിഴക്ക് സ്ഥിതി ചെയ്യുന്ന വിദേശ മദ്യശാല വില്‍പന കേന്ദ്രമാണ് ഇവിടേക്ക് മാറ്റിസ്ഥാപിക്കുന്നത്. ദേശീയപാതയ്ക്കരികില്‍ മദ്യശാലകള്‍ പാടില്ലെന്ന് കോടതി വിധിയെ തുടര്‍ന്നാണ് വിദേശ മദ്യശാല വില്‍പന കേന്ദ്രം മാറ്റിസ്ഥാപിക്കാന്‍ തയ്യാറായത്.
സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ആലപ്പുഴ ഡി.വൈ.എസ്.പി എം. ഇ ഷാജഹാന്‍, സി.ഐ മാരായ എന്‍. കെ പ്രേമന്‍, കെ. എന്‍ രാജേഷ്, വനിതാ സി.ഐ മീന കുമാരി, എസ്. ഐ എംകെ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."