ക്യൂബക്കാരെ മറ്റു കുടിയേറ്റക്കാര്‍ക്ക് സമാനമായി പരിഗണിക്കും: ഒബാമ
വാഷിങ്ടണ്‍: അമേരിക്കയിലേക്ക് കുടിയേറിയ ക്യൂബന്‍ പൗരന്മാര്ക്ക് നല്‍കിയിരുന്ന പ്രത്യേക പൗരത്വ ഇളവുകള്‍ റദ്ദാക്കിയതായും ഇവരെ മറ്റു പൗരന്മാര്ക്ക് സമാനമായി മാത്രമേ ഇനി പരിഗണിക്കുകയുള്ളുവെന്നും ബറാക് ഒബാമ. അമേരിക്കയില്‍ നിന്ന് ക്യൂബയിലേക്ക് തിരിച്ചുവരുന്ന പൗരന്മാരെ സ്വീകരിക്കാന്‍ ക്യൂബന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതായും ഒബാമ പറഞ്ഞു. രാജ്യത്ത് കുടിയേറുന്ന ക്യൂബ്യന് നിവാസികളെ പൗരന്മാരായി പരിഗണക്കുന്ന സമ്പ്രദായമാണ് തുടര്‍ന്നുവന്നിരുന്നത്. ഈ സമ്പ്രദായംതങ്ങളുടെ താല്പര്യങ്ങള്ക്ക് എതിരാണെന്ന നിലപാടിലായിരുന്നു ക്യൂബ. അമേരിക്കയുടെ നിലപാട് മാറ്റം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടാന്‍ ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
പുതിയ തീരുമാനം കുടിയേറ്റക്കാരായ പൗരന്മാര്ക്ക് സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുമെന്ന് ക്യൂബന്‍ സര്‍ക്കാര്‍ പ്രസ്താവിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അനധികൃതമായി ക്യൂബയില്‍ നിന്നു കുടിയേറിയവര്‍ക്ക് പോലും ഒരു വര്‍ഷത്തെ താമസത്തിന് ശേഷം പൗരത്വം നല്‍കിയിരുന്നു. ഇതിനെ ക്യൂബന്‍ സര്ക്കാന് പൗരന്മാരുടെ മുനുഷ്യക്കടത്തായും അനിധികൃത കൂടിയേറ്റമായുമാണ് പരിഗണിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."