ഭരണഘടനാ പരിഷ്കരണത്തിന് തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരം
അങ്കാറ: ഭരണഘടനാ പരിഷ്കരണത്തിന് തുര്‍ക്കി പാര്‍ലമെന്റ് അനുമതി നല്കി. തുര്‍ക്കി പ്രസിഡന്റിന് ഏതെങ്കിലും രാഷ്ട്ീയ പാര്‍ട്ടിയില്‍ അംഗമാകാന്‍ ഇതിലൂടെ സാധിക്കും. വിവിധ വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശവും പിരഷ്കരണം ഉറപ്പാക്കുന്നു. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പുതിയ തീരുമാനത്തിനെതിരേ ശക്തമായ രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റിന് ലഭിച്ചിരിക്കുന്ന പുതിയ അധികാരം രാജ്യത്തെ ഏകാധാപത്യത്തിലേക്ക് നയിക്കുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഭരണത്തിലിക്കുന്ന പാര്‍ട്ടിയായ എ.കെയുടെ തീരുമാനത്തെ സഖ്യകക്ഷിയായ എം.എച്ച്.പി പാര്‍ട്ടി പാര്‍ലമെന്റില്‍ പിന്താങ്ങി. സര്‍ക്കാരിന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഭരണഘടനാ പരിഷ്ക്കരണം വഴിതുറക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് റജബ് ഉര്ദുഗാന് പറഞ്ഞു. ഇന്നലെയാണ് പാര്‍ലിമെന്റ് പരിഷ്ക്കരണത്തിന് അംഗീകാരം നല്‍കിയത്. പരിഷ്കരണം ഭരണഘടനയില്‍ ഉള്‍പെടുത്താന്‍ രണ്ട് ഘട്ടങ്ങിലായുള്ള അഭിപ്രായ വോട്ടെടുപ്പ് കൂടി പാസാവേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."