വിവേകാനന്ദ ദര്‍ശനങ്ങളെ വര്‍ഗീയവാദികള്‍ ഹൈജാക്ക് ചെയ്യുന്നു: ഡോ. പി. മോഹന്‍ദാസ്
വടകര: ലോകം ആദരിക്കുന്ന ദാര്‍ശനികനും നവോഥാന നായകനുമായ സ്വാമി വിവേകാനന്ദനെ ഒരു കൂട്ടം വര്‍ഗീയവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ചരിത്രകാരന്‍ ഡോ. പി.മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.
മടപ്പള്ളി കോളജ് ചരിത്രവിഭാഗവും ഡോക്ടര്‍ ലക്ഷ്മിക്കുട്ടി ഫൗണ്ടേഷനും സംയുക്തമായി ദേശീയ യുവജനദിനത്തില്‍സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ 'ഭാരതീയ സംസ്‌കാരം ആഗോള സാഹചര്യത്തില്‍: സ്വാമി വിവേകാനന്ദന്റെ വീക്ഷണം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ മറന്നുകൊണ്ടുള്ള ഒരു മതസങ്കല്‍പത്തെ വിവേകാനന്ദന്‍ ഒരിക്കലും അനുകൂലിച്ചിരുന്നില്ല.
മതത്തിന്റെ പേരില്‍ ഒഴുകിയ ചോരപ്പുഴ ചരിത്രത്തില്‍ അനവധിയാണെന്ന് വിവേകാനന്ദന്റെ പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം വിശദീകരിച്ചു. സി.കെ.നാണു എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം. ചിത്രലേഖ അധ്യക്ഷയായി. ഡോ. എന്‍. ലക്ഷ്മിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. ഡോ. വിനോദന്‍ നാവത്ത്, പ്രൊഫ. ഇ. ഇസ്മയില്‍ സംസാരിച്ചു. ഡോ. എം.എസ് നായര്‍ സ്വാഗതവും എം.ആര്‍ ബിജേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."