ഇളമ്പച്ചിയില്‍ നാളെ മുതല്‍ ഫുട്‌ബോള്‍ ആരവം
തൃക്കരിപ്പൂര്‍: ഒരു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണകപ്പിനുളള ഇളമ്പച്ചി സെവന്‍സ് ഫുട്‌ബോളിനു നാളെ തുടക്കം. റെഡ്സ്റ്റാര്‍ ഇളമ്പച്ചി, മെട്ടമ്മല്‍ ബ്രദേഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഇളമ്പച്ചി സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ ഫെബ്രുവരി അഞ്ചുവരെ ഇളമ്പച്ചി വി.പി.എം അബ്ദുല്‍ അസീസ് മാസ്റ്റര്‍ സ്മാരക ഫഌഡ് ലിറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാവും. എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ. വി.പി.പി മുസ്തഫ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഒരു ലക്ഷം രൂപ പ്രൈസ് മണിക്കും ഒരു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണകപ്പിനും വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്‍ അംഗീകാരമുള്ള ഇരുപതോളം ടീമുകള്‍ മാറ്റുരക്കും. ഉദ്ഘാടന മത്സരത്തില്‍ റെഡ്‌ഫോഴ്‌സ് കൊയോങ്കര, ബ്രദേഴ്‌സ് കൊയപ്പാറയുമായി ഏറ്റുമുട്ടും.
സൗത്ത് തൃക്കരിപ്പൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തില്‍ ഒരുക്കിയ സ്റ്റേഡിയത്തില്‍ 5000 പേര്‍ക്ക് ഇരിക്കാനുള്ള താല്‍ക്കാലിക ഗാലറിയും 1000 കസേരകളും ഒരുക്കിയിട്ടുണ്ട്.ഐ എസ് എല്‍, ദേശീയ, സംസ്ഥാന, യൂനിവേഴ്‌സിറ്റി താരങ്ങളടക്കം വിദേശ കളിക്കാരും ടീമുകള്‍ക്കുവേണ്ടി ബൂട്ടുകെട്ടും. ടൂര്‍ണമെന്റില്‍ മിച്ചം വരുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.കെ രാധാകൃഷ്ണന്‍, എം.വി യൂസഫലി, എം.പി കരുണാകരന്‍, എം.കെ കുഞ്ഞികൃഷ്ണന്‍, ടി.വി രാമചന്ദ്രന്‍, വി.വി സുബൈര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."