HOME
DETAILS
MAL
മൊബൈല്‍ ബാങ്കിങ്: സൗജന്യ പാഠ്യപദ്ധതി
backup
January 14 2017 | 05:01 AM
കണ്ണൂര്‍: മൊബൈല്‍ ബാങ്കിങ്, നെറ്റ് ബേങ്കിങ്, ഡിജിറ്റല്‍ വാലറ്റ്, ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമായി ഉപയോഗിക്കാനുള്ള 10 മണിക്കൂര്‍ സൗജന്യ പാഠ്യപദ്ധതിക്ക് തുടക്കം കുറിച്ചതായി ജി.ടെക് എ.ജി.എം തുളസീധരന്‍ പിള്ളൈ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജി ടെകിന്റെ 228 സെന്ററുകളിലും പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ 10,000 പേരെയെങ്കിലും ഇതിനു പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ക്ലബ്ബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവ. ഓഫിസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെത്തി പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349510043 ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ സാബിര്‍ അലി, ദീപക് ദേവദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."