HOME
DETAILS
MAL
വിമാന ജീവനക്കാരെ ശല്യപ്പെടുത്തിയത്തിനു ശിക്ഷ
backup
January 14 2017 | 17:01 PM
ദോഹ: വിമാനയാത്രക്കിടെ ജീവനക്കാരെ ശല്യപ്പെടുത്തിയ കേസില്‍ യാത്രക്കാരന് ദോഹ ക്രിമിനല്‍ കോടതി രണ്ട് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ചുമത്തി.
ബാങ്കോക്കില്‍ നിന്നും ദോഹയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരന് ബഹളമുണ്ടാക്കിയത്. വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന് ജീവനക്കാരുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ജീവനക്കാരില്‍ ഒരാളെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിമാനം ദോഹയില്‍ എത്തിയ ഉടനെ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."