സഹോദരിയുടെ മൃതദേഹത്തോടൊപ്പം ആഡംബര വീട്ടില്‍ വൃദ്ധ കഴിഞ്ഞത് ഒരുവര്‍ഷം
ബോസ്റ്റണ്‍: യു.എസില്‍ 12 ലക്ഷം ഡോളര്‍ (8.17 കോടി രൂപ) മതിപ്പുള്ള ആഡംബര വീട്ടില്‍ 74 കാരി സഹോദരിയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒരുവര്‍ഷം. ബോസ്റ്റണിലെ സമ്പന്നരുടെ പട്ടണമായ ബ്രൂക്‌ലിനിലാണ് സംഭവം. ഈ വിട്ടീല്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സഹോദരിമാരില്‍ ഒരാളാണ് ഒരു വര്‍ഷം മുമ്പ് മരിച്ചത്.
ഈയിടെ തണുപ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ഇവരെ സഹായിക്കാനെത്തിയ നാട്ടുകാരാണ് 74 കാരിയായ ലിന്‍ഡ വാള്‍ഡ് മാന്‍ എന്ന സ്ത്രീ 67 കാരിയും സഹോദരിയുമായ ഹോപ്പ് വീറ്റണിന്റെ മൃതദേഹത്തിനൊപ്പമാണ് കഴിയുന്നതെന്ന് കണ്ടെത്തിയത്. വീടിന്റെ അടുക്കളയില്‍ ഹോപ്പ് വീറ്റണിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 2015 ലെ വേനല്‍ക്കാലത്താണ് ഇവര്‍ മരിച്ചതെന്നാണ് നിഗമനം. കൊലപാതകം നടന്നതിന്റെ ലക്ഷണങ്ങളൊന്നും പൊലിസിന് വീട്ടില്‍ നിന്ന് കണ്ടെത്താനായില്ല.
ലിന്‍ഡയുടെ സഹോദരിക്ക് നിരവധി രോഗങ്ങളുണ്ടായിരുന്നു. അവരെ പരിചരിച്ചിരുന്നതും ലിന്‍ഡയായിരുന്നു. കിടപ്പിലായപ്പോഴും അവരെ നോക്കിയത് താനാണെന്നും ഒരിക്കല്‍ തളര്‍ന്നു വീണതിനു ശേഷം ഹോപ്പ് ഉണര്‍ന്നില്ലെന്ന് ലിന്‍ഡ പറഞ്ഞു.
പിന്നീട് എന്തുചെയ്യണമെന്നറിയാതെ ഇവര്‍ മൃതദേഹത്തിന് കാവലിരുന്നു. സഹോദരിയെ കുറിച്ച് അയല്‍വാസി ഹാരിയറ്റ് അലന്‍ പലപ്പോഴും ചോദിച്ചിട്ടും ലിന്‍ഡ ഉത്തരം നല്‍കിയിരുന്നില്ല. 1920 കളിലാണ് ഇവരുടെ വീട് പണിതത്. ബ്രൂക്‌ലിന്‍ പൊലിസ് രേഖകള്‍ അനുസരിച്ച് ജൂണ്‍ എട്ടിന് സഹായം തേടി ലിന്‍ഡ വിളിച്ചിരുന്നു. 13 ന് വയോധിക സഹായ കേന്ദ്രത്തിന് പൊലിസ് വിവരം കൈമാറുകയും ചെയ്തു. എന്നാല്‍ സഹായം നല്‍കാനെത്തിയ ബന്ധപ്പെട്ടവരെ ലിന്‍ഡ മടക്കിയയച്ചുവെന്നാണ് പൊലിസ് രേഖകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."