ഗോത്രകലാരൂപങ്ങള്‍ സംരക്ഷിക്കാനുള്ള നടപടി ശ്ലാഘനീയം: മുഖ്യമന്ത്രി
കല്‍പ്പറ്റ: ഗോത്രകലാരൂപങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ സംഘടിപ്പിച്ച ഗോത്രതാളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കിയെങ്കിലും അവ പൂര്‍ണമായും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവശ്യമാണ്. പട്ടികവിഭാഗങ്ങളുടെ സാക്ഷരതാ നിരക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗദ്ദിക കലാകാരന്‍ പി.കെ കരിയനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ വി ഹാരിസ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എം നാസര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ വിജയന്‍, ഉഷാകുമാരി, സീത വിജയന്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ സ്വാഗതവും അസി. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.എ ഹാരിസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."