കോണ്‍ഗ്രസിന്റെ നിഷ്ക്രിയ ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും
തിരുവനന്തപുരം: നിഷ്ക്രിയമായ ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ ധാരണ. ദേശീയസംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാനും യോഗം തീരുമാനിച്ചു. സംഘടനാതലത്തില്‍ താഴെത്തട്ടിലെ പോരായ്മകള്‍ പരിഹരിക്കാന്‍ രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. നിഷ്ക്രിയമായ ബൂത്ത് കമ്മിറ്റികള്‍ ഫെബ്രുവരി ഒന്നു മുതല്‍ പുനസംഘടിപ്പിക്കാന്‍ ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്കി.
പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കാത്ത മണ്ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനും ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്കി. ഭാരവാഹികളില്ലാത്ത ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളില്ലാത്ത ജില്ലകളില്‍ ഇതുസംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുവാനും രാഷ്ട്രീയകാര്യസമിതിയില്‍ ധാരണയായി.
ജനുവരി 18ന് യു.ഡി.എഫ് സഹകാരികളുടെ രാജ്ഭവന് പിക്കറ്റിങ്, 24ന് കലക്ടറേറ്റുകളില്‍ യു.ഡി.എഫ് പിക്കറ്റിങ്, തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനതല കണ്വന്ഷന്, 28ന് കെ.പി.സി.സി വിശാല നിര്‍വാഹക സമിതി, 20 മുതല്‍ ഫെബ്രുവരി 23 വരെ ജില്ല, നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും മാര്‍ച്ച് നാലിന് സംസ്ഥാനതലത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ് സമ്മേളനം നടത്തുന്നതിനും രാഷ്ട്രീയകാര്യ സമിതിയില്‍ ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."