മങ്കടയില്‍ മരമില്ലില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
മങ്കട: മങ്കട വെള്ളില നെരവില്‍ മരമില്ലില്‍ തീപിടിച്ചു ലക്ഷങ്ങളുടെ തടികളും മര ഉരുപ്പടികളും കത്തിനശിച്ചു. സംഭവത്തില്‍ മര മില്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. നെരവിലെ കിണറ്റിങ്ങല്‍ തൊടി അബ്ദുല്‍ഖാദിറിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിങ്ങല്‍ തൊടി വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ കത്തിയത്.
മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നെത്തിയ അഞ്ചു ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ഇലക്ട്രിക് ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ഒരു വര്‍ഷം മുന്‍പും ഇതേ തടി മില്‍ കത്തിയിരുന്നെങ്കിലും നാശനഷ്ടം ഉണ്ടായിരുന്നില്ല. ടി.എ അഹമ്മദ് കബീര്‍ എം.എല്‍എ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, ടി.കെ റഷീദലി, വാര്‍ഡ് മെമ്പര്‍ സക്കീന മാമ്പ്രത്തൊടിക തുടങ്ങിയവര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."