സമസ്ത ബഹ്റൈന്‍ പ്രഭാഷണ പരമ്പരയ്ക്കു തുടക്കമായി
മനാമ: സമസ്ത ബഹ്റൈന്‍ കമ്മിറ്റിയുടെ കീഴില്‍ മനാമ അല്‍ രാജാ സ്കൂളില്‍ നടക്കുന്ന മതപ്രഭാഷണത്തിനു തുടക്കമായി. പ്രമുഖ വാഗ്മി നൗഷാദ് ബാഖവിയാണ് രണ്ടുദിവസങ്ങളിലായി പ്രഭാഷണം നടത്തുന്നത്. ഇന്നലെ നടത്തിയ പ്രഭാഷണത്തില്‍ പ്രവാസികളായ മക്കള്‍ മാതാപിതാക്കള്‍ക്ക് കേവലം പണം മാത്രം അയച്ചു കൊടുത്താല്‍ പോരെന്നും അവര്‍ക്ക് അര്‍ഹമായ പരിഗണനയും സ്നേഹവും കൂടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തോട് എങ്ങിനെ പെരുമാറണമെന്നും തന്മൂലം ലഭിക്കുന്ന നേട്ടങ്ങളും അല്ലെങ്കിലുണ്ടാകുന്ന കോട്ടങ്ങളും മുഹമ്മദ് നബി(സ) വിശദീകരിട്ടുണ്ട്. പ്രവാസ ലോകത്ത് വര്‍ഷങ്ങളായി കുടുംബ സമേതം ജീവിക്കുന്നവര്‍ മാതാപിതാക്കളെ കാണാന്‍ സമയമില്ലെന്നും അവര്‍ക്കാവശ്യമുള്ള പണം പ്രതിമാസം അയച്ചു കൊടുക്കുന്നുണ്ടെന്ന് ന്യായവും പറയാറുമുണ്ട്. എന്നാല്‍ അത് അവരുടെ കാപട്യമാണെന്നും മാതാപിതാക്കള്‍ക്ക് കേവലം പണം മാത്രമല്ല വേണ്ടത് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അവരെ സന്ദര്‍ശിക്കാനും അവരെ പരിഗണിക്കാനും തയ്യാറാവണമെന്നും തന്മൂലം നമുക്ക് ഇരു ലോകത്തും നേട്ടം മാത്രമേ ഉണ്ടാകൂവെന്നും ബാഖവി വിശദീകരിച്ചു.
മുഹമ്മദ് നബി(സ) കുടുംബ നീതിയുടെ പ്രകാശം എന്ന പ്രമേയത്തില്‍ ഒരു മാസമായി സമസ്ത ബഹ്റൈന്‍ ആചരിച്ചു വരുന്ന മീലാദ് കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് രണ്ടു ദിവസത്തെ മത പ്രഭാഷണം സംഘടിപ്പിച്ചത്.
ഇതോടനുബന്ധിച്ച് മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന് മദ്റസാ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാ സാഹിത്യ പരിപാടികളും ഇവിടെ നടന്നു. അര്‍ധ രാത്രിവരെ നീണ്ടു നിന്ന പരിപാടി സമൂഹ പ്രാര്‍ത്ഥനയോടെയാണ് സമാപിച്ചത്.
ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര, ഏരിയാ നേതാക്കളും സ്വദേശി പ്രമുഖരായ ഇബ്രാഹീം മുന്‍ജീദ് എം.പി, അഹമ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത എം.പി, ഡോ.അലി ഈസ ബൂഫര്സല് എം.പി എന്നിവരും കെ.എം.സി.സി ബഹ്റൈന്‍ അടക്കമുള്ള വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."