HOME
DETAILS

തീരദേശ - ആദിവാസി മേഖലകളിലെ ആരോഗ്യനിലവാരം ഉയര്‍ത്തും: മന്ത്രി

  
backup
January 15 2017 | 19:01 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2


ആലപ്പുഴ: കേരളത്തിന്റെ ആരോഗ്യമേഖലയുടെ സ്ഥിതി മെച്ചപ്പെട്ടതാണെങ്കിലും ആദിവാസി, തീരദേശ മേഖലകള്‍ പൊതുനിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്നും ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഇടപെടല്‍ നടത്തുമെന്നും ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
ഫിഷറീസ് വകുപ്പ് ആരോഗ്യവകുപ്പുമായി സഹകരിച്ച് മത്സ്യത്തൊഴിലാളികള്‍ക്കായി പൊള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ നില മെച്ചപ്പെട്ടതാണ്. ചില മേഖലകള്‍ പൊതുനിലവാരത്തേക്കാള്‍ പിന്നിലാണ്. വെള്ളത്തിന്റെ ലഭ്യതക്കുറവ്, വിദ്യാഭ്യാസമില്ലായ്മ, ശുചിത്വ പ്രശ്‌നങ്ങളടക്കം ഇതിനു കാരണമാണ്. ഇത്തരം മേഖലകളില്‍ പ്രത്യേക ഇടപെടല്‍ നടത്തി സ്ഥിതി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
പൊതുജനങ്ങളുടെ അഭിപ്രായം തേടി ജനകീയ പങ്കാളത്തത്തോടെ ആശുപത്രികള്‍ നിര്‍മിക്കാനും മെച്ചപ്പെടുത്താനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ടി. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. ലൈജു, ഗ്രാമപഞ്ചായത്തംഗം സനല്‍കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. സാജു, അമൃത ആശുപത്രിയിലെ ഡോ. രാഹുല്‍ സന്ദീപ്, ഹെഡ്മിസ്ട്രസ് പി.ഡി. അന്നമ്മ, ഡോ. കെ.പി. ആശ, അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍. വിജിരാജ് എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പില്‍ ആയിരത്തിലധികം പേര്‍ പരിശോധനയ്‌ക്കെത്തി. തുടര്‍ചികിത്സയുടെ ഭാഗമായി 18 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം ഒരുക്കുമെന്ന് അമൃത ആശുപത്രി അറിയിച്ചു.
കാട്ടൂര്‍, ചെട്ടികാട്, പൊള്ളേത്തൈ, ചെത്തി, ചേന്നവേലി മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗവണ്‍മെന്റ് റ്റി.ഡി. മെഡിക്കല്‍ കോളജ്, ചെട്ടികാട് ആര്‍.എച്ച്.ടി.സി., അമൃത മെഡിക്കല്‍ കോളജ് എറണാകുളം എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.  ജനറല്‍ മെഡിസിന്‍, നേത്രരോഗ വിഭാഗം, ഇ.എന്‍.ടി, ഗൈനക്കോളജി വിഭാഗം, ത്വക്ക് രോഗ വിഭാഗം, ശിശുരോഗ വിഭാഗം, ജീവിത ശൈലി രോഗ വിഭാഗം എന്നീ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും സൗജന്യ മരുന്നും ക്യാമ്പിലൂടെ നല്‍കി. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സൗജന്യ പരിശോധനയും ഒരുക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏകദിനത്തിൽ ചരിത്രമെഴുതി സ്‌മൃതി മന്ദാന; സ്വന്തമാക്കിയത് റെക്കോർഡുകളുടെ പെരുമഴ

Cricket
  •  9 days ago
No Image

പത്തനംതിട്ട പോക്‌സോ കേസ്: 62 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞെന്ന് സി ഡബ്ല്യുസി ചെയര്‍മാന്‍ , പത്തുപേര്‍ കസ്റ്റഡിയില്‍

Kerala
  •  9 days ago
No Image

ബംഗ്ലാദേശ് ഇതിഹാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി

Cricket
  •  9 days ago
No Image

പഞ്ചാബ് എഎപി നേതാവ് ഗുർപ്രീത് ഗോഗി വെടിയേറ്റ് മരിച്ചു

National
  •  9 days ago
No Image

ഒരൊറ്റ ആഴ്ചയില്‍ മസ്ജിദുന്നബവയില്‍ നിസ്‌കരിക്കാനെത്തിയത് 55 ലക്ഷം വിശ്വാസികള്‍

Saudi-arabia
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-10-01-2025

latest
  •  9 days ago
No Image

ഹഷ് മണി കേസിൽ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കുറ്റക്കാരൻ തന്നെ; പക്ഷേ തടവും പിഴയുമില്ല

International
  •  9 days ago
No Image

തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ഉടമയുടേത് തന്നെ; ഡിഎൻഎ റിപ്പോർട്ട് പുറത്ത്

latest
  •  9 days ago
No Image

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമായേക്കാവുന്ന 10 ജോലികള്‍

JobNews
  •  9 days ago
No Image

മുംബൈ; സ്കൂളിലെ ശുചിമുറിയിലേയ്ക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച നിലയിൽ

National
  •  9 days ago