മുന്‍സിപ്പല്‍ ചെയര്‍മാന്റെ ഗൃഹസന്ദര്‍ശനം വയോധികയുടെ വീട്ടില്‍ വൈദ്യുതിയുടെ പൊന്‍വെളിച്ചം
പട്ടാമ്പി: പട്ടാമ്പി നഗരസഭയിലെ കിഴായൂര്‍ പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന 110 വയസ്സ് പിന്നിട്ട ഇമ്മിണിച്ചി അമ്മയെ കാണാന്‍ എത്തിയ നഗരസഭാ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി വയോധികയുടെ വീട്ടില്‍ ഇതുവരെയായിട്ടും വൈദ്യുതി ലഭിച്ചില്ലെന്ന വിവരം അറിയുന്നത്.
ഉടന്‍ തന്നെ വൈദ്യുതി ഓഫിസുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുകയും ശനിയാഴ്ചയോടെ വൈദ്യുതി ലഭ്യമാക്കി ജനനായകന്‍ വേറിട്ട മാതൃക കാണിച്ചത്.
ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കെ.പി വാപ്പുട്ടി. ഇമ്മിണിച്ചി അമ്മയെ കൂടാതെ ഇവരുടെ പെണ്‍മക്കളായ പ്രായാധിക്യത്തിലെത്തിയ മൂന്ന് പേരാണ് ഇവിടെ താമസിക്കുന്നത്. അതെ സമയം മാസങ്ങള്‍ക്ക് മുന്‍പ് സ്ഥലം എം.എല്‍.എ വീട്ടിലെത്തി ഇമ്മിണിച്ചി അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. വൈദ്യുതീകരണം ലഭിക്കാന്‍ എല്ലാ അര്‍ഹതയും ഇവര്‍ക്കുണ്ടായിരുന്നിട്ടും ജനപ്രതിനിധികള്‍ അതൊട്ടും ശ്രദ്ധിച്ചിരുന്നില്ല എന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടത്തിയ മുന്‍സിപ്പല്‍ ചെയര്‍മാന്റെ സമയോജിതമായ ഇടപെടലിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."