ബംഗ്ലാദേശ് പര്യടനം: മലയാളി താരങ്ങള്‍ സജനയും ശോഭനയും ഇന്ത്യന്‍ ടീമില്‍
ഇന്ത്യന്‍ വനിതാ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടി20 ടീമില്‍ ഇടം നേടി മലയാളി താരങ്ങളായ സജന സജിവനും ആശ ശോഭനയും. വനിതാ പ്രീമിയര്‍ ലീഗില്‍ നടത്തിയ മികച്ച പ്രകടനമായിരുന്നു ഇരുവര്‍ക്കും ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്.
ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ശോഭന. സജന മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. സജന വയനാട്ടില്‍ നിന്നുള്ള താരമാണ്. ആശ തിരുവനന്തപുരം സ്വദേശിയാണ്. ബംഗ്ലാദേശില്‍ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം, മറ്റൊരു മലയാളി താരം മിന്നു മണിക്ക് ടീമില്‍ ഇടം നേടാനായില്ല. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് മിന്നു.
ഇന്ത്യന്‍ ടീം:ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍) സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദയാലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിങ് താക്കൂര്‍, തിദാസ് സധു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."