HOME
DETAILS
MAL
മദ്യപിച്ച് വിവാഹത്തിനെത്തി വരന്; വധു പിന്മാറി
Web Desk
April 16 2024 | 13:04 PM
വിവാഹത്തിന് വരന് മദ്യപിച്ചെത്തിയ തോടെ വധു പിന്മാറി. ഇന്നലെ പത്തനംതിട്ട തടിയൂരിലാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് വിവാഹത്തില്‍നിന്ന് വധു പിന്മാറി. വധുവിന്റെ വീട്ടുകാര്‍ക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ധാരണയായിട്ടുണ്ട്.
പള്ളിയില്‍ ഏര്‍പ്പാട് ചെയ്ത വിവാഹ ചടങ്ങിന് എത്തിയ വരന് കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ എത്തിയ വൈദികരുമായി ഇയാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പോലീസ് എത്തിയപ്പോഴും വരന് പ്രശ്നമുണ്ടാക്കി. ഇതിനിടെ വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്നറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."