ജിഷ്ണുവിന്റെ മരണം സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി പീഡനം നടക്കുന്നതിന്റെ തെളിവ്: കോടിയേരി
നാദാപുരം : കേരളത്തിലെ ചില കോളജുകളിലെങ്കിലും വിദ്യാര്‍ഥി പീഡനം നടക്കുന്നതിന്റെ തെളിവാണ് വളയത്തെ ജിഷ്ണു പ്രണോയുടെ മരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന് പറഞ്ഞു.
പാമ്പാടി എന്‍ജിനീയറിങ് കോളജില്‍ മരണമടഞ്ഞ വിദ്യാര്‍ഥി ജിഷ്ണുവിന്റെ വീട്ടില്‍ ഇന്നലെ വൈകിട്ടോടെ അദ്ദേഹം സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജ, പിതാവ് അശോകന് എന്നിവരുമായും കുടുംബാംഗങ്ങളോടും കേസിന്റെ പുരോഗതി ചര്‍ച്ച ചെയ്തു.ജിഷ്ണുവിന്റെ സംഭവം കേരളത്തിലെ കോളജുകളില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും, ചില മാനേജ്മെന്റുകളും അധ്യാപകരും ഇന്റേണല്‍ പ്ലേസ്മെന്റിന്റെ പേരില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ലാസെക്രട്ടറി പി. മോഹനന്, എ.എന്‍ ഷംസീര്എം.എല്‍.എ ,നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു, എം. ദിവാകരന് എന്നിവരും അദ്ദേഹത്തിന്റെ ഒപ്പമുണ്ടണ്ട@ായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."