മഹാരാഷ്ട്ര സ്വദേശി രാജു ബന്ധുക്കളേയും കാത്ത് ഗാന്ധിഭവനില്‍
പത്തനാപുരം: പമ്പ പൊലിസ് പത്തനാപുരം ഗാന്ധിഭവനില്‍ എത്തിച്ച യുവാവ് ബന്ധുക്കളെ കാത്തിരിക്കുന്നു. മഹാരാഷ്ട്ര ബോദന്‍ സ്വദേശിയായ രാജുവാ(35)ണ് ബന്ധുക്കളെ തേടുന്നത്. പമ്പയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടയില്‍ ആരുടെയോ ബാഗ് പിടിച്ചു പറിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായപ്പോള്‍ ഇയാള്‍ക്കു ദേഹോപദ്രവം ഏറ്റിരുന്നു. പൊലിസ് കണ്ടെത്തി ഇയാളെ ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു.
പിതാവ് നാഗറോയി, മാതാവ് കമലമ്മ, ഭാര്യ സുനിത എന്നിവരെക്കുറിച്ചു പറയുന്നുണ്ട്. പമ്പ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എ.എസ്.ഐ കുരുവിള സക്കറിയ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി കുമാര്‍, അനീഷ് തോമസ് എന്നിവരാണ് ഇയാളെ ഗാന്ധിഭവനിലെത്തിച്ചത്.
മാനസിക വൈകല്യമുണ്ടെന്ന് സംശയിക്കുന്ന രാജുവിന് ഭാര്യയേയും മക്കളേയും കാണണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഫോണ്‍: 0475 2355573, 9605047000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."