ഗ്രാമീണ മേഖലകളില്‍ പിടിമുറുക്കി വീണ്ടും കഞ്ചാവ് ലോബി
തുറവൂര്‍: ഗ്രാമീണ മേഖലകളില്‍ പിടിമുറുക്കി വീണ്ടും കഞ്ചാവ് ലോബി വിലസുന്നു. പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളുടെ ഉള്‍നാടന്‍-കായലോര മേഖലകളും തീരപ്രദേശവും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടം. രാത്രികാലങ്ങളില്‍ ആളൊഴിഞ്ഞ പ്രദേശങ്ങളിലും കായലോരത്തും ബീച്ചിലുമെത്തുന്ന യുവാക്കളാണ് വിപണന ശൃംഖലയിലെ പ്രധാന കണ്ണികളെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മേഖലയില്‍ സ്വാധീനമുള്ള ഒരു ഉന്നതന്റെ മകനും മയക്കുമരുന്ന് വിപണന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പറയപ്പെടുന്നു. തഴുപ്പ്, പുന്നയ്ക്കാപ്പള്ളി മാറ്റ് ഇന്‍ഡ്യ മൈതാനം അന്ധകാരനഴി, പള്ളിത്തോട് വാലയില്‍ കടപ്പുറം, ചാപ്പക്കടവ്, പട്ടണക്കാട് പഞ്ചായത്തിലെ ആറാട്ടുവഴി കടപ്പുറം തുടങ്ങിയ തീരമേഖലകളിലും മയക്കുമരുന്ന് സംഘങ്ങള്‍ സജീവമായിരിക്കുകയാണ്. തീരമേഖലയിലുള്‍പ്പടെ എക്‌സൈസും പൊലിസും രാത്രികാല പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."