HOME
DETAILS
MAL
നിയമസഭയിലെ വിഷയങ്ങള്‍; ചെന്നിത്തല അഭിപ്രായം തേടി
backup
January 16 2017 | 02:01 AM
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. കഴിഞ്ഞ സമ്മേളനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് ഫേസ് ബുക്ക് വഴി നിര്‍ദേശങ്ങള്‍ നല്‍കിയത്. തിരഞ്ഞെടുത്തവ ചോദ്യങ്ങളായും ശ്രദ്ധക്ഷണിക്കലുകളായും സബ്മിഷനുകളായും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ഉന്നയിച്ചു.
ഇങ്ങനെ ലഭിച്ച 600 ലേറെ ചോദ്യങ്ങളാണ് സഭയില്‍ ഉന്നയിച്ചത്. പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗങ്ങളിലും ജനങ്ങളില്‍ നിന്ന് കിട്ടിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് വഴിയാണ് നിര്‍ദേശങ്ങള്‍ അയക്കേണ്ടത്. :ംംം.ളമരലയീീസ.രീാ/ൃമാലവെരവലിിശവേമഹമ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."