45,000 ആദിവാസികള്‍ക്ക് ഭൂമി നല്‍കും ജില്ലകള്‍ തോറും പട്ടയ മേളകള്‍
തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം വഴി ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതിനായി എല്ലാ ജില്ലകളിലും പട്ടയ മേളകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കലക്ടറേറ്റുകളില്‍ ലഭ്യമായ ഭൂരഹിതരുടെ അപേക്ഷകളില്‍ അടിയന്തര നടപടി സ്വീകരിച്ച് വിതരണം ചെയ്യാനുള്ള ഭൂമിയുടെ അളവും ഗുണഭോക്തൃപട്ടികയും ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഭൂമി സംബന്ധിച്ച് ലാന്‍ഡ് ട്രൈബ്യൂണലില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പിക്കും. സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്.വനാവകാശനിയമപ്രകാരം ഭൂമി ലഭ്യമാക്കാന്‍ അര്‍ഹരായ ആദിവാസികളുടെ 45,000 അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണയിലാണ്.
ഇവര്‍ക്ക് പട്ടയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രി നിര്‍ദേശിച്ചു. പടിയൂര്‍, ആര്യന്‍കോട്, അഞ്ചരക്കണ്ടി, ആറളം, പയ്യന്നൂര്‍ ആലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലായി ആയിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത്രി അറിയിച്ചു. ഇതിനായി മന്ത്രിയുടെ സാന്നിധ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം എല്ലാവിഭാഗം ഗുണഭോക്താക്കളുടെയും പട്ടിക ഉടന്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."