HOME
DETAILS
MAL
'ഹരിതകേരളം' പദ്ധതി: ജില്ലാതല പ്രവൃത്തി മാതൃകാപരമെന്നു ഡോ. ടി.എന്‍ സീമ
backup
January 17 2017 | 22:01 PM
കാസര്‍കോട്: 'ഹരിതകേരളം' പദ്ധതിയില്‍ ജില്ല മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണു നടപ്പാക്കിയിട്ടുളളതെന്നു ഹരിതകേരള മിഷന് സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി.എന്‍ സീമ. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ 'ഹരിതകേരളം' പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അവര്‍. 'ഹരിതകേരളം' പരിപാടികളുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ലഭ്യമാക്കിയ ഏക ജില്ല കാസര്‍കോടാണ്. വകുപ്പുകള്‍ ഏറ്റെടുത്തു പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഇവിടെ മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി.
ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എന്‍ സുരേഷ്, ഡോ. അജയകുമാര്‍ വര്‍മ്മ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."