HOME
DETAILS

ആരോഗ്യ സര്‍വകലാശാല: പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി

  
backup
January 17 2017 | 23:01 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf



തൃശൂര്‍: ആരോഗ്യ സര്‍വ്വകലാശാലയില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. അഞ്ഞൂറോളം തസ്തികകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ഇക്കാര്യം ധനകാര്യ വകുപ്പുമായി ചര്‍ച്ചചെയ്ത് യാഥാര്‍ഥ്യമാക്കുമെന്നും അവര്‍ പറഞ്ഞു. കേരള ആരോഗ്യസര്‍വ്വകലാശാലയുടെ ആദ്യസെനറ്റ് യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവര്‍. മനുഷ്യന്റെ നിത്യജീവിതത്തേയും ആരോഗ്യത്തേയും ബന്ധപ്പെടുത്തുന്നതരം ഗവേഷണപദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ആരോഗ്യസര്‍വ്വകലാശാലകള്‍ക്ക് കഴിയണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റാനുളള സര്‍ക്കാരിന്റെ നീക്കത്തിന് ആരോഗ്യസര്‍വ്വകലാശാലയുടെ അക്കാദമിക പിന്തുണയും മന്ത്രി അഭ്യര്‍ഥിച്ചു. കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി നായര്‍ മുഖ്യപ്രഭാഷണം നടത്തി. 2010 ല്‍ കേരള ആരോഗ്യ സര്‍വ്വകലാശാല രൂപീകരിച്ചതിന് ശേഷം 2016 സ്പതംബറിലാണ് സര്‍വ്വകലാശാലസെനറ്റിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാനായത്.
നിലവില്‍ വന്ന സെനറ്റിന്റെ ആദ്യയോഗമായിരുന്നു സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്നത്. സര്‍വ്വകലാശാല നിയമനുസരിച്ച് ചാന്‍സലര്‍,പ്രൊ ചാന്‍സലര്‍, വൈസ് ചാന്‍സലര്‍,പ്രൊ വൈസ് ചാന്‍സലര്‍ എന്നിവരുള്‍പ്പടെ 23 എക്‌സ് ഒഫീഷ്യോ അംഗങ്ങളും 15 നോമിനേറ്റഡ് അംഗങ്ങളും വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞടുത്ത 48 അംഗങ്ങളുമടക്കം 86 അംഗങ്ങളാണ് കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ ആദ്യ സെനറ്റില്‍ ഉളളത്. മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത സെനറ്റ് യോഗമെന്ന ഖ്യാതിയും ആദ്യ സെനറ്റ് യോഗം നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  5 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  32 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  40 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago