HOME
DETAILS

വരള്‍ച്ച രൂക്ഷം; നെല്‍വയല്‍ കരിഞ്ഞുണങ്ങുന്നു

  
Web Desk
January 17 2017 | 23:01 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af

 

എരുമപ്പെട്ടി: രൂക്ഷമായ വരള്‍ച്ച, ആദൂര്‍ എയ്യാല്‍ പാടശേഖരത്തിലെ 500 ഏക്കറോളം വരുന്ന നെല്‍വയല്‍ കരിഞ്ഞുണങ്ങുന്നു. കൃഷിക്ക് ജലസേചനം നടത്താന്‍ സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയതാണ് നെല്‍ചെടികള്‍ ഉണങ്ങി നശിക്കാന്‍ ഇടയാക്കുന്നത്. തലപ്പിള്ളി താലൂക്കിന്റെ നെല്ലറയെന്നറിയപ്പെടുന്ന ആദൂര്‍ എയ്യാല്‍ പാടശേഖരം ജലസേചന വകുപ്പിന്റെ അനാസ്ഥ മൂലം കരിഞ്ഞുണങ്ങുകയാണ്.
എല്ലാ വര്‍ഷവും നൂറുമേനി വിളവെടുപ്പ് നടത്തിയിരുന്ന പാടശേഖരം ഇന്ന് കൃഷിക്കാവശ്യമായ ജലം ലഭിക്കാതെ വിണ്ട് കീറി കരിഞ്ഞുണങ്ങിയ അവസ്ഥയിലായിരിക്കുന്നു. തുലാ വര്‍ഷത്തേയും ഇടവപ്പാതിയേയും ആശ്രയിച്ചാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തില്‍ കര്‍ഷകര്‍ കൃഷിയിറക്കു ന്നത്. മഴ വെള്ളത്തിന് പുറമെ വടക്കാഞ്ചേരി പുഴയില്‍ നിന്നുള്ള വെള്ളവും കൂടി ലഭിച്ചാല്‍ മാത്രമാണ് കൃഷി പൂണര്‍തയില്‍ എത്തൂകയുള്ളു.
പുഴയിലെ ആദൂര്‍ മുട്ടിക്കല്‍ ചിറയില്‍ നിന്നും കനാല്‍ വഴിയാണ് പാടശേഖരത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ കാലപഴക്കം മൂലം കനാലിന്റെ പലഭാഗങ്ങളും തകര്‍ന്ന് വീണതും കുട്ടിച്ചിറ ഭാഗത്ത് ചെറിയ ചീപ്പില്‍ കരിങ്കല്‍ കെട്ടാത്തതും പുഴവെള്ളം പാടശേഖരത്തില്‍ എത്തുന്നത് തടസപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി പാടശേഖരത്തില്‍ കടുത്ത ജല ദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ കരിങ്കല്‍കെട്ട് ഇടിഞ്ഞു വീണ ഭാഗത്ത് മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ പല തവണ താല്‍കാലിക തടയിണ നിര്‍മിച്ചെങ്കിലും വെള്ളം സംഭരിക്കാനായില്ല. കനാലിന്റെ വശങ്ങള്‍ തകര്‍ന്ന് പോയതിനാല്‍ തടയിണ നിര്‍മിച്ചിട്ടും പാടശേഖരത്തിലേക്ക് വെള്ളം കയറാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കനാലിന്റെ അറ്റകുറ്റപണികള്‍ നടത്തി കൃഷി സംരക്ഷിക്കണമെന്ന് നിരവധി തവണ ആവശ്യ പ്പെട്ടിട്ടും കടുത്ത അവഗണനയാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്. കനാല്‍ അറ്റകുറ്റപ്പണി നടത്തി പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാന്‍ സൗകര്യം ഒരുക്കാമെന്ന അധികൃതരുടെ വാക്ക് വിശ്വാസത്തിലെടുത്ത് ഇത്തവണ കൃഷിയിറക്കിയ കര്‍ഷകരാണ് ഇപ്പോള്‍ പ്രതിസന്ധിയിരിക്കുന്നത്.
ബാങ്കില്‍ നിന്ന് വായ്പയെടുത്തും പണം പലിശക്കെടുത്തുമാണ് പല കര്‍ഷകരും പാടശേഖരത്തില്‍ കൃഷിയിറക്കിയിട്ടുള്ളത്.
ജലസേചന വകുപ്പ് അധികൃതരുടെ അനങ്ങാപാറ നയം ഒരു പ്രദേശത്തെ കര്‍ഷകരെ മുഴുവന്‍ കടക്കെണിയിലേക്കും പട്ടിണിയിലേക്കുമാണ് നയിക്കുന്നത്. നൂറുമേനി വിളവ് തരുന്ന തലപപ്പിള്ളിയുടെ നെല്ലറയെ സംരക്ഷിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്ന അപേക്ഷയാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  26 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  42 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago