നോട്ടുനിരോധനം: പി.സി ജോര്‍ജിന്റെ പുതിയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ട്രെയിനുകള്‍ തടഞ്ഞു
കൊച്ചി: രാജ്യത്ത് അനുഭവപ്പെടുന്ന നോട്ട് ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കേരള ജനപക്ഷം പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി. പുതിയ പാര്‍ട്ടിയുടെ രൂപീകരണസമ്മേളനത്തിന് മുമ്പെ തന്നെ സമരരംഗത്ത് അണികളെ അണിനിരത്തികൊണ്ടാണ് പി.സി ജോര്‍ജ് പുതിയ പാര്‍ട്ടിയുമായി രംഗത്ത് വന്നിരിക്കുന്നത്. എറണാകുളം നോര്‍ത്ത് റെയില്‍വേസ്‌റ്റേഷനില്‍ നടന്ന ഒരു മണിക്കൂറോളം നീണ്ടു നിന്ന ട്രെയിന്‍ തടയല്‍ സമരത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.
ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേയക്ക് വരികയായിരുന്ന കേരള എക്‌സപ്രസാണ് ആദ്യം തടഞ്ഞത്. ഇതിനു തൊട്ടു പിന്നാലെ എത്തിയ തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിനു പോകുകയായിരുന്ന ശബരി എക്‌സപ്രസും തടഞ്ഞു. ശബരി എക്‌സപ്രസ് കടത്തിവിടണമെന്ന് റെയില്‍വേ അധികൃതര്‍ അഭ്യര്‍ഥിച്ചുവെങ്കിലും ഒരു ട്രെയിനും കടത്തിവിടില്ലെന്ന് പി.സി ജോര്‍ജ് പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി റെയില്‍ പാളത്തില്‍ കുത്തിയിരുന്നു. 12 മണിയോടെ ആരംഭിച്ച തീവണ്ടി തടയല്‍ സമരം 12.45 ഓടെയാണ് അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."