HOME
DETAILS

വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

  
backup
January 17 2017 | 23:01 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%a6%e0%b4%ae%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%9c%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa


പെരുമ്പാവൂര്‍: ബൈപാസുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി.
ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ വേണ്ടി ഇരുപത് കോടി രൂപ കിഫ്ബി മുഖേന ലഭ്യമാക്കി ചെയ്യുന്നതിനായി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയും സര്‍ക്കാര്‍ ഉത്തരവിറക്കി.
നിലവില്‍ റോഡ് നിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കുവാന്‍ 27 കോടി രൂപയോളം ആവശ്യമാണ്. ഒരു മാസത്തിനുള്ളില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് മന്ത്രി നിര്‍മാണ ചുമതലയുള്ള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വികസന കോര്‍പ്പറേഷനു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
നിര്‍ദിഷ്ട പെരുമ്പാവൂര്‍ ബൈപാസ് ആലുവ - മൂന്നാര്‍ റോഡിലെ പാലക്കാട്ട് താഴത്ത് നിന്ന് ആരംഭിച്ച് പെരുമ്പാവൂര്‍ - പുത്തന്‍കുരിശ് റോഡ്, എം.സി റോഡ് എന്നിവ മുറിച്ച് കടന്ന് ആലുവ - മൂന്നാര്‍ റോഡിന്റെ മരുത് കവലയില്‍ അവസാനിക്കുന്നതും. 3.8 കിലോമീറ്റര്‍ നീളം വരുന്നതാണ് പെരുമ്പാവൂര്‍ ബൈപാസ്. ഈ റോഡിനായി കുന്നത്തുനാട് താലുക്കിലെ പെരുമ്പാവൂര്‍, വെങ്ങോല, രായമംഗലം, മാറംമ്പിള്ളി വില്ലേജുകളിലെ 1002.46 ആര്‍ സ്ഥലം ഏറ്റെടുക്കെണ്ടതുണ്ട്.
യോഗത്തില്‍ മന്ത്രി ജി സുധാകരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, മുന്‍ എം.എല്‍.എ സാജു പോള്‍, ടെല്‍ക്ക് ചെയര്‍മാന്‍ അഡ്വ. എന്‍.സി മോഹനന്‍, ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.കെ അഷറഫ്, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ മുംതാസ് ടീച്ചര്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍, വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ മുക്താര്‍, ജോയി വെള്ളാഞ്ഞിയില്‍, വി.എച്ച് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  22 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  43 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  43 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago