പൊന്നാനിയുടെ വികസനം: ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി
പൊന്നാനി: പൊന്നാനിയുടെ വികസന വിഷയങ്ങള്‍ നേരിട്ട് മനസിലാക്കുവാനും പരിഹാരങ്ങള്‍ രൂപപ്പെടുത്തുവാനുമായി ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. നഗരകാര്യ ഡയറക്ടറുടെയും ശുചിത്വമിഷന്‍ ഡയരക്ടറുടെയും ചുമതല വഹിക്കുന്ന ഡോ. കെ വാസുകി ഐ.എ.എസ്, ഫിഷറീസ് വകുപ്പ് ഡയരക്ടര്‍ എസ് കാര്‍ത്തികേയന്‍ ഐ.എ.എസുമാണ് സന്ദര്‍ശനം നടത്തിയത്.
വകുപ്പ് മന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവരുടെ സന്ദര്‍ശനം. കുടുംബശ്രീ പ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, സന്നദ്ധ സംഘടനാ പ്രധിനിധികള്‍ എന്നിവര്‍ക്ക് ഡോ. വാസുകി ക്ലാസെടുത്തു. കനോലി കനാലുംഉപതോടുകളുടെ സംരക്ഷണ എന്‍.എസ്.എസ് ക്യാംപ് നടന്ന കടവനാട്ടെ ഉപതോടുകളും ഹരിതകേരള പദ്ധതി ഉദ്ഘാടന ദിവസം പാഴായ പ്ലാസ്റ്റിക് കൊണ്ട് ചാര്‍ക്കോള്‍ കൂട്ടായ്മ മുനിസിപ്പാലിറ്റി ചുമരില്‍ ചെയ്ത ഇന്‍സ്റ്റളേഷന്‍ എന്നിവ സംഘം നേരില്‍ കണ്ടു. കനോലി കനാല്‍ കടന്നു പോകുന്ന മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി പ്രചോദനമാണ് പ്രവൃത്തികളെന്ന് ഡോ. വാസുകി പറഞ്ഞു.
കനോലി കനാല്‍ തീരത്തിന് പ്രത്യേക പരിഗണന നല്‍കി 320 ശുചിമുറികള്‍ക്ക് കൂടി അനുമതി നല്‍കുമെന്ന് സംഘം ഉറപ്പുനല്‍കി. ഫിഷറീസ് ഡയരക്ടര്‍ ഫിഷിങ് ഹാര്‍ബര്‍, ഐ.എച്ച്.എസ്.ഡി.പി ഫിഷര്‍മെന്‍കോളനി, ഫിഷ് ലാന്‍ഡിങ് സെന്ററിനായി പുതുപൊന്നാനി പുഴ തീരം തുടങ്ങിയവ സന്ദര്‍ശിച്ചു. കോളനിയില്‍ അധികമുറികൂടി പണിത് വാസയോഗ്യമാക്കാമെന്ന ധാരണയിലെത്തി.
ഹാര്‍ബറില്‍ മത്സ്യതൊഴിലാളികളും ബോട്ടുടമകളും ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി പ്രവര്‍ത്തനക്ഷമമാക്കാമെന്ന നിര്‍ദ്ദേശം ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാറിനെ ധരിപ്പിക്കുമെന്ന് അറിയിച്ചു. വൊക്കേഷണല്‍ ട്രയിനിങ് കേന്ദ്രം ഫിഷറീസ് മേഖലയില്‍ തുടങ്ങണമെന്ന നഗരസഭയുടെ നിര്‍ദേശം ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."