യുവാവിന്റെ കൊല; പ്രതികള്‍ക്ക് പ്രചോദനമായത് മതമെന്ന് കോടതി
മുംബൈ: ബാല്താക്കറയെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേയ്സ് ബുക്ക്് പോസ്റ്റിന്റെ പേരില്‍ മുസ്ലിം യുവാവ് കൊലചെയ്യപ്പെട്ട കേസില്‍ മതമാണ് പ്രതികള്‍ക്ക് പ്രചോദനമായത് എന്നതിനാല്‍ ജാമ്യം അനുവദിക്കുന്നതായി ബോംബെ ഹൈക്കോടതിയുടെ വിധി. പ്രതികള്‍ക്ക് മുന്‍കാല ക്രിമിനല്‍ ബന്ധമില്ലെന്നും കൊല്ലപ്പെട്ടയാള്‍ മറ്റൊരു മതത്തില്‍പെട്ടയാളാണ് എന്നതാണ് കൊലചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും അതിനാല്‍ ജാമ്യം നല്‍കുന്നതായുമാണ് കോടതിയുടെ വിചിത്രമായ വിധി.
ജനുവരി 12 ന് വാദം കേട്ട ബോംബെ ഹൈക്കോടതിയിലെ ജഡ്ജ് മൃദുല ഭട്കറാണ് അറസ്റ്റിലായ 21 പേരില്‍ മൂന്ന് പേര്‍ക്ക് ജാമ്യം നല്‍കുന്നതിന്റെ കാരണമായി മതമാണ് പ്രതികള്‍ക്ക് പ്രചോദനമായതെന്നകാര്യം വ്യക്തമാക്കിയത്. കോടതി ഉത്തരവിനെതിരേ യുവാവിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചേക്കും. 2014 ജൂലൈയിലാണ് മുഹ്സിന് ശൈഖി(28) നെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ കൊന്നത്. പൂനെയില്‍ ജോലി ചെയ്യുന്ന മുഹ്സിന് പുലര്‍ച്ചെ പ്രാഭാത പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു കൊലചെയ്യപ്പെട്ടത്. ബാല്‍ താക്കറെയെയും ശിവജിയെയും അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ചായിരുന്നു കൊലപാതകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."