ഏലികുട്ടിക്കേസിലെ പ്രതിക്ക് ജീവപര്യന്തം
ആലക്കോട്: രയരോം പള്ളിപ്പടിയിലെ പരേതനായ വട്ടമല തോമസിന്റെ ഭാര്യ ഏലികുട്ടി(70)യെ മംഗളൂരു ലോഡ്ജില്‍ കൊല ചെയ്ത കേസിലെ പ്രതി തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി എ രവീന്ദ്ര(64)നെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2014 ജനുവരി 17നു നടന്ന സംഭവത്തിലാണ് കാനറ ജില്ലാ സെഷന്‍സ് കോടതിയുടെ സുപ്രധാന വിധി.
സ്വത്ത് വില്‍പനയുടെ ഇട നിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് ഏലികുട്ടിയുമായി രവി പരിചയപ്പെടുന്നത്.
പരിചയം സൗഹൃദത്തിലേക്ക് തിരിഞ്ഞതോടെയാണ് മംഗളൂരു സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കായി രവിയോടൊപ്പം ഏലികുട്ടി തിരിച്ചത്.
ആശുപത്രിക്ക് സമീപത്തെ നവരത്‌ന ലോഡ്ജില്‍ വെച്ചാണ് വൈനില്‍ മയക്കു മരുന്ന് കലര്‍ത്തി മയക്കി കിടത്തിയതിനു ശേഷം പീഡിപ്പിക്കുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
മരണം ഉറപ്പിച്ച ശേഷം ഇവരുടെ കൈയിലും കഴുത്തിലുമുള്ള സ്വര്‍ണാഭരണങ്ങളുമായാണ് രവി തളിപ്പറമ്പിലേക്ക് മടങ്ങിയത്. ലോഡ്ജിലെ സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി രവിയാണെന്നു പൊലിസ് തിരിച്ചറിഞ്ഞത്.
പഴുതടച്ചു നടത്തിയ അന്വേഷണത്തില്‍ നാലുദിവസത്തിനുള്ളില്‍ രവിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനു ശേഷം ജയിലിലായ രവി ഒരു തവണ പോലും ജാമ്യത്തിന് ശ്രമിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."