എന്‍.വൈ.കെ യൂത്ത് ക്ലബ് അവാര്‍ഡ് വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക്
കല്‍പ്പറ്റ: ജില്ലയിലെ മികച്ച യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്‌റു യുവ കേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി വിതരണം ചെയ്തു. മികച്ച ക്ലബിനുള്ള അവാര്‍ഡ് വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് ലഭിച്ചു. സാമൂഹ്യ പ്രതിബദ്ധതയോടെ വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്.
25000 രൂപയും ശില്‍പവും പ്രശംസാ പത്രവുമടങ്ങിയതാണ് അവാര്‍ഡ്. വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഭാരവാഹികളായ എ രാജഗോപാലന്‍, മണികണ്ഠന്‍, എം നാരായണന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കല്‍പ്പറ്റ ബ്ലോക്കില്‍ റിപ്പണ്‍ സമന്വയം സാംസ്‌കാരികവേദി ആന്‍ഡ് ഗ്രന്ഥാലയവും കൈനാട്ടി പത്മപ്രഭാ പൊതു ഗ്രന്ഥാലയവും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ പാലക്കമൂല നേതാജി സ്മാരക വായനശാല ആന്‍ഡ് യൂത്ത് ക്ലബും അഞ്ജലി ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും പനമരം ബ്ലോക്കില്‍ ചെറ്റപ്പാലം മിത്ര സ്വാശ്രയ സംഘവും കീര്‍ത്തി മഹിളാ സമാജവും മാനന്തവാടി ബ്ലോക്കില്‍ തോണിച്ചാല്‍ യുവജന വായനശാലയും വെള്ളമുണ്ട സിറ്റിസണ്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും ബ്ലോക്കുതല അവാര്‍ഡുകള്‍ കരസ്ഥമാക്കി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.ജി വിജയകുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ എം.ഡി ശ്യാമള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, ജില്ലാ യുവജന കോഡിനേറ്റര്‍ കെ.ജി പ്രദീപ്കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഷാജി തദ്ദേവൂസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.ഒ.ആര്‍ രഘു, വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, വിവിധ യൂത്ത് ക്ലബ്- ലൈബ്രറി പ്രവര്‍ത്തകര്‍ പങ്കെടുത്തു. നെഹ്‌റു യുവകേന്ദ്ര യുവജന കോഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് സ്വാഗതവും അസിസ്റ്റന്റ് കോഡിനേറ്റര്‍ പി ജയപ്രകാശ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."