ഫൈസല്‍വധം: നന്നമ്പ്ര പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍; ചെമ്മാട് ടൗണ്‍ സ്തംഭിപ്പിക്കും
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധത്തിനു രണ്ടു മാസം പൂര്‍ത്തിയായിട്ടും കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാതെ കേസന്വേഷണം അട്ടിമറിക്കുന്ന പൊലിസ്-ആര്.എസ്.എസ് ഗൂഢാലോചനയില്‍ പ്രതിഷേധിച്ചു കൊടിഞ്ഞി സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ഇന്നു ചെമ്മാട് ടൗണ്‍ ഉപരോധിക്കും. കേസന്വേഷണം ഊര്‍ജ്ജിതമാക്കുക, പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായവും ഭാര്യയ്ക്കു ജോലിയും പ്രഖ്യാപിക്കുക, അന്വേഷണ സംഘത്തെ മാറ്റുക എന്നീആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഫൈസലിന്റെ മാതാവ് ജമീലയും ഫൈസലിന്റെ മക്കളും മറ്റു കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഉപരോധ സമരം രാവിലെ 10ന് ആരംഭിക്കും. സമരത്തില്‍ ബി.ജെ.പി, സി.പി.എം പാര്‍ട്ടികള്‍ ഒഴികെ മുഴുവന്‍ സംഘടനകളും പങ്കെടുക്കുമെന്നു സമരസമിതി അറിയിച്ചു. പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റര്‍, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്, മറ്റു ജന പ്രതിനിധികള്‍, ബി.ജെ.പിസി.പി.ഐ.എം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംബന്ധിക്കും. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഉപരോധത്തില്‍ പങ്കെടുക്കും. പൊലിസ് നടപടിയില്‍ പ്രതിഷേധ സൂചകമായി ഇന്നു നന്നമ്പ്ര പഞ്ചായത്തില്‍ രാവിലെ ആറു മുതല്‍ ഹര്‍ത്താല്‍ ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."