HOME
DETAILS
MAL
ഇന്ത്യയുടെ പരമാധികാരം അംഗീകരിക്കാന്‍ ചൈന തയാറാകണം
backup
January 19 2017 | 04:01 AM
ന്യൂഡല്‍ഹി: തങ്ങളുടെ അതിര്‍ത്തിയുടെ പരമാധികാരം അംഗീകരിക്കാനും മാനിക്കാനും തയാറാകണമെന്ന് ഇന്ത്യ ചൈനയോടാവശ്യപ്പെട്ടു. വിദേശ കാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനയ്ക്ക് പരോക്ഷമായ മുന്നറിയിപ്പു നല്‍കിയത്.
അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണ് ഭീകരവാദമെന്ന് പാകിസ്താനെ പേരെടുത്തു പറയാതെയും ജയശങ്കര്‍ വ്യക്തമാക്കി. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധീന കശ്മിര്‍ വഴിയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ പ്രകോപനത്തിനു പകരം രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും ചൈന തയാറാവുകയാണ് വേണ്ടതെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."