HOME
DETAILS
MAL
പൂവരണി: ചുരുളഴിഞ്ഞത് പെണ്‍കുട്ടി മരിച്ച് 18 ദിവസങ്ങള്‍ക്കുശേഷം
backup
May 26 2016 | 18:05 PM
കോട്ടയം: പൂവരണി പെണ്വാണിഭത്തിനുപിന്നിലെ ചുരുളഴിയുന്നത് പെണ്‍കുട്ടി മരിച്ച് 18 ദിവസങ്ങള്‍ക്കുശേഷം. സാധാരണക്കാരായ കുട്ടിയുടെ മാതാപിതാക്കള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞപ്പോള്‍ ആനി ബാബു എന്ന സാമൂഹിക പ്രവര്‍ത്തകയാണ് കുറ്റകൃത്യം പൊലിസിനു മുന്നിലെത്തിക്കുന്നത്.
2008 മേയ് മാസത്തിലാണു എയ്ഡ്സ് ബാധിതയായി പതിനാലുകാരിയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളജില്‍ മരിച്ചത്.
കടുത്ത പനിയും മഞ്ഞപ്പിത്തവും ബാധിച്ച് പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നപ്പോള്‍ കൂട്ടിരുന്നത് മുഖ്യപ്രതിയും ബന്ധുവുമായ ലിസി തന്നെയായിരുന്നു.
തന്റെ കുട്ടിയുടെ രോഗം മാറാത്തതെന്താണെന്ന് ഡോക്ടറോട് ചോദിച്ചപ്പോഴാണ് എയ്ഡ്സാണെന്ന മറുപടി ഡോക്ടറില്‍ നിന്ന് അമ്മയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്നാണു അമ്മയോടു പെണ്‍കുട്ടി പീഡനത്തിരയായ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."