HOME
DETAILS

അനധികൃത മല്‍സ്യബന്ധനം: മല്‍സ്യബന്ധന ഉപകരണങ്ങള്‍ വിട്ടുനല്‍കി

  
backup
January 20 2017 | 04:01 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%ae

 

പൂച്ചാക്കല്‍: അന്യസംസ്ഥാനക്കാര്‍ വേമ്പനാട്ടുകായലില്‍ അനധികൃത മല്‍സ്യബന്ധനം നടത്തിയ സംഭവത്തില്‍ പ്രശ്‌നപരിഹാരമായി. പ്രദേശത്ത് ഇനി മല്‍സ്യബന്ധനത്തിന് എത്തില്ലെന്ന് ഇതര സംസ്ഥാനക്കാരില്‍ നിന്നും എഴുതിവാങ്ങിച്ച ശേഷം മല്‍സ്യബന്ധന ഉപകരണങ്ങള്‍ വിട്ടുനല്‍കി.
15000 രൂപ പിഴയും ഈടാക്കി. കഴിഞ്ഞദിവസം വേമ്പനാട്ടുകായലില്‍ തവണക്കടവ്, വടക്കുംകര ഭാഗങ്ങളില്‍ മല്‍സ്യബന്ധനം നടത്തിയതിന് മൈസൂരു സ്വദേശികളായ 24 പേരെ വലകള്‍,കുട്ടവള്ളം അടക്കമുള്ള മല്‍സ്യബന്ധന ഉപകരണങ്ങളുമായി തേവര്‍വട്ടം മല്‍സ്യഭവന്‍ അധികൃതര്‍ പിടികൂടിയിരുന്നു. എന്നാല്‍ മല്‍സ്യവകുപ്പ് ഉപഡയറക്ടറേറ്റില്‍ നടന്ന വാദം കേള്‍ക്കലില്‍ ചെറിയ തുക പിഴ ഈടാക്കി മല്‍സ്യബന്ധന ഉപകരണങ്ങള്‍ വിട്ടു നല്‍കുന്നതിനും പ്രാദേശിക മല്‍സ്യത്തൊഴിലാളികള്‍ സഹകരിക്കുകയാണെങ്കില്‍ മല്‍സ്യബന്ധനം തുടരുന്നതിനും നിര്‍ദേശിച്ചിരുന്നു.
ഇത് പ്രാദേശിക മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കുകയും മല്‍സ്യബന്ധന ഉപകരണങ്ങള്‍ ഏറ്റെടുക്കാനെത്തിയ ഇതരസംസ്ഥാനക്കാരെ തടയുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഇന്നലെ തേവര്‍വട്ടം മല്‍സ്യഭവനില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മല്‍സ്യത്തൊഴിലാളി പ്രതിനിധികളുടെയും യോഗം ചേര്‍ന്നെങ്കിലും ഇതരസംസ്ഥാനക്കാരെ ഇവിടെ മല്‍സ്യബന്ധനത്തിന് അനുവദിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ തങ്ങളുടെ കുടുംബം പട്ടിണിയാകുമെന്നും കൂട്ടമായെത്തിയ പ്രാദേശിക മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ഇതരസംസ്ഥാനക്കാര്‍ ഇവിടെ മല്‍സ്യബന്ധനം നടത്തില്ലെന്ന് ഉറപ്പു ലഭിച്ചാല്‍ മാത്രമെ മല്‍സ്യബന്ധന ഉപകരണങ്ങള്‍ വിട്ടുനല്‍കാന്‍ അനുവദിക്കുകയുള്ളെന്നും പറഞ്ഞു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇതരസംസ്ഥാനക്കാര്‍ അത് അംഗീകരിക്കുന്നതിനും മല്‍സ്യവകുപ്പില്‍ 15000 രൂപ പിഴ അടക്കുന്നതിനും തയാറായി.ഇതരസംസ്ഥാനക്കാര്‍ കുടുംബമായി പ്രത്യേക വാഹനത്തില്‍ കരമാര്‍ഗമാണ് മല്‍സ്യബന്ധന ഉപകരണങ്ങളുമായി പോയത്.തേവര്‍വട്ടം മല്‍സ്യഭവന്‍ ഇന്‍സ്‌പെക്ടര്‍ അനുരാജ്,തൈക്കാട്ടുശേരി ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ പി.ഡി.സബീഷ്, രതി നാരായണന്‍,ഗ്രാമപഞ്ചായത്ത് അംഗം എന്‍.പി.പ്രദീപ്, ധീവരസഭ ജില്ലാ സെക്രട്ടറി എന്‍.ആര്‍. ഷാജി,ധീവരയുവജനസഭ ചേര്‍ത്തല താലൂക്ക് പ്രസിഡന്റ് സുരേഷ് കരിയില്‍, കെ.എസ്. രാജേന്ദ്രന്‍,പവിത്രന്‍ പുത്തന്‍വെളി, ഡി.ഗോപി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago
No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago