പൊലിസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവം: ഒന്‍പതു പേര്‍ റിമാന്‍ഡില്‍
പൊന്‍കുന്നം: പൊലിസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ.്‌ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഒന്‍പതു പേര്‍ അറസ്റ്റില്‍.
കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. വാഴൂര്‍ ഗ്രാമപഞ്ചായത്തംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റുമായ വാഴൂര്‍ രണ്ടാം മൈല്‍ മുളമൂട്ടില്‍ റംഷാദ് റഹ്മാന്‍ (27), ബ്ലോക്ക് സെക്രട്ടറി ചിറക്കടവ് പടിഞ്ഞാറ്റംഭാഗം തുണ്ടത്തില്‍ സുരേഷ് കുമാര്‍ (32), ചിറക്കടവ് ആനക്കയം പത്താശേരി പനച്ചിയില്‍ മുഹമ്മദ് ഷമീര്‍ (29), 20ാം മൈല്‍ പുത്തന്‍പീടികയില്‍ ഷാലു (23), ഇടത്തംപറമ്പ് പഴയചന്തയില്‍ പി.എസ്.ബിജു (29), കോയിപ്പള്ളി കോളനി പുത്തന്‍പുരയ്ക്കല്‍ റില്‍സണ്‍ (21) 20ാംമൈല്‍ കളരിക്കല്‍ ക്രിസ്റ്റി സജി (26) , മണ്ണംപ്ലാവ് മാടപ്പള്ളില്‍ ശരത് ചന്ദ്രന്‍(22), കൈലാത്തുകവല മാന്‍കുഴിയില്‍ എം.എസ്. അജു(24). എന്നിവരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."