HOME
DETAILS
MAL
കലോത്സവം: കണ്ണൂരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി
backup
January 20 2017 | 05:01 AM
കണ്ണൂര്‍: കണ്ണൂരിലെ വിദ്യാര്‍ഥികള്‍ക്ക് ഈ ആഴ്്ച അവധിപ്പൂരം. കലോത്സവം പ്രമാണിച്ച് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ജില്ലാ കലക്റ്റര്‍ ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇതോടെ ഈ ആഴ്ച ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ മാത്രമാണ് കണ്ണൂരില്‍ സ്‌കൂളിന് പ്രവൃത്തി ദിനമുണ്ടായിരുന്നുള്ളൂ. ഈ ദിവസങ്ങളില്‍ കുട്ടികളുടെ ഹാജര്‍ നിലയും കുറവായിരുന്നു.
തിങ്കളാഴ്ച കണ്ണൂര്‍ നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. വ്യാഴാഴ്ച ഹര്‍ത്താല്‍ അവധി,ഇന്ന് കലക്റ്ററുടെ അവധി,നാളെ ശനി,പിന്നെ ഞായര്‍ ഇങ്ങനെ പോകുന്നു ഈ ആഴ്ചയിലെ കണ്ണൂരിലെ സ്‌കൂളുകളിലെ അവധി ദിനങ്ങള്‍. അതിനാല്‍ തന്നെ കലോത്സവം മുഴുവന്‍ ആസ്വദിക്കാനുള്ള അവസരമാണ് കുട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."