അശ്അരി ഇന്റര്‍കോളജ് ഫെസ്റ്റിന് തുടക്കം
നരിക്കുനി: മടവൂര്‍ സി.എം മഖാം ശരീഫിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന ജാമിഅ അശ്അരിയ്യയുടേയും സഹ സ്ഥപനങ്ങളുടേയും വിദ്യാര്‍ഥികള്‍ക്കായി അശ്അരിയ്യ വിദ്യാര്‍ഥി സംഘടന സീനത്തു ത്വലബ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അശ്അരി ഇന്റര്‍ കോളജ് ഫെസ്റ്റിന് തുടക്കമായി. അശ്അരിയ്യ ക്യാംപസില്‍ നടന്ന ഉദ്ഘാടന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരും പ്രഭാഷകരും കവികളുമാണ് ആദ്യകാലം മുതലേ ഇസ്‌ലാമിക പ്രബോധനത്തിന് ചുക്കാന്‍ പിടിച്ചതെന്നും ആധുനിക പ്രബോധകര്‍ അതേ രീതി സ്വീകരിക്കുന്നത് ഇസ്‌ലാമിക പ്രചാരണരംഗത്ത് കൂടുതല്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. സി.എം മഖാം മഹല്ല് സെക്രട്ടറി കെ.എം മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. അശ്അരിയ്യ വൈസ് പ്രിന്‍സിപ്പല്‍ ഇ. അഹമ്മദ് കുട്ടി ഫൈസി പതാക ഉയര്‍ത്തി. പുതുതായി ആരംഭിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. ടി.പി.സി മുഹമ്മദ് കോയ ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ, മൂത്താട്ട് അബ്ദുറഹിമാന്‍ മാസ്റ്റര്‍, അബ്ദുസ്സലാം ഫൈസി ഒളവണ്ണ, ഹസ്സന്‍ മുസ് ലിയാര്‍ ഫറോക്ക്, അബ്ദുല്‍ ജലീല്‍ ബാഖവി പാറന്നൂര്‍, ഹനീഫ റഹ്മാനി കൊടുവള്ളി, വി.സി റിയാസ് ഖാന്‍, ഊരാളി മുഹമ്മദ് മുസ്‌ലിയാര്‍, വി.പി.സി ഇസ്മായില്‍ മാസ്റ്റര്‍, അബ്ദുറസാഖ് മാസ്റ്റര്‍, ഹാരിസ് അശ്അരി മടവൂര്‍, മുഹമ്മദലി അശ്അരി കരിപ്പൂര്‍, ഫൈസല്‍ അശ്അരി ഒഴുകൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജുബൈര്‍ മടവൂര്‍ സ്വാഗതവും ശബീര്‍ ചാലിയം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."