മൊകേരി കോളജില്‍ നാക് സന്ദര്‍ശനം സമാപിച്ചു
കക്കട്ടില്‍: മൊകേരി കോളജില്‍ രണ്ടു ദിവസത്തെ നാക് ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനം സമാപിച്ചു. കോളജിന്റെ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക രംഗത്തെ മുന്നേറ്റങ്ങളും സംഘം വിലയിരുത്തി. വകുപ്പ് തലവന്മാര്, രക്ഷാകര്‍തൃ സമിതി, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവരുമായി നാക് സമിതി കൂടിക്കാഴ്ച നടത്തി.
തുടര്‍ന്ന് സ്ഥലം എം.എല്‍.എ പാറക്കല്‍ അബ്ദുല്ല, കോളജ് വികസന സമിതി അംഗങ്ങള്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുമായി സംഘം കോളജിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.
സമാപനദിവസം നടന്ന അവലോകന യോഗത്തില്‍ നാക് സംഘനേതാവ് ഡോ. ശശിധര്‍ പ്രസാദ് കോളജിന്റെ അക്കാദമിക നിലവാരത്തില്‍ തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ കെട്ടിടമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നില നില്‍ക്കേ നൂതനമായ കോഴ്സുകള്‍ അനുവദിക്കാതിരിക്കുന്നതും സ്ഥിരം അധ്യാപകരുടെ നിയമനങ്ങള്‍ വൈകുന്നതും പ്രധാന പോരായ്മകളായി സംഘം ചൂണ്ടിക്കാട്ടി. ഈ രണ്ട് ന്യൂനതകളും പരിഹരിക്കുന്നതിനു വേണ്ടി ഗവ. തലത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എം.എല്‍.എ സംഘത്തിന് ഉറപ്പ് നല്കി. അവലോകന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. പി.കെ മീര സ്വാഗതവും നാക് കോഡിനേറ്റര്‍ അഷ്റഫ് കെ.കെ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."