HOME
DETAILS
MAL
പൊടിപൂരമല്ലേ... ജലവണ്ടി തയാര്‍...
backup
January 20 2017 | 10:01 AM
സ്കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയതോടെ കലോത്സവ നഗരിയിലേക്ക് കുട്ടികളും അധ്യാപകരും കുടുംബങ്ങളുമെല്ലാം ഒഴുകിയെത്തി. ഒന്നാംവേദിയില്‍ സൂചികുത്താനിടമില്ലാത്ത വിധം ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഒപ്പന മത്സരം തുടങ്ങുമ്പോഴേക്കും കലക്ടറേറ്റ് മൈതാനിയില്‍ പൂരപ്പറമ്പിന്റെ പ്രതീതിയായതോടെ പൊടി ഉയര്‍ന്ന് പരസ്പരം കാണാന്‍പറ്റാത്ത അവസ്ഥയായിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് ടീമിന്റെ വെള്ളംചീറ്റലിനു ശേഷമാണ് പൊടിക്കാറ്റിന് അല്പമെങ്കിലും ശമനമായത്. എല്ലാ വേദിയിലും തിരക്ക് നിയന്ത്രണാതീതമായതിനാല്‍ പൊലിസും സ്കൗട്ട്, ഗൈഡ് വിദ്യാര്‍ഥികളും ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. രാവിലെ പത്തുമുതല്‍ താണ മുതല്‍ പ്ലാസ ജങ്ഷന് വരെ റോഡിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."