HOME
DETAILS
MAL
ബജറ്റ് നീട്ടിവയ്ക്കണമെന്ന ആവശ്യം; ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും
backup
January 20 2017 | 13:01 PM
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് നീട്ടണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച് ഹരജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബജറ്റ് നീട്ടണമെന്ന ആവശ്യമുയര്‍ന്നത്. അഡ്വ. എം.എല്‍ ശര്‍മ്മയാണ് ഇക്കാര്യം ഉന്നയിച്ച് പൊതുതാല്പര്യ ഹരജി നല്‍കിയത്.
ഹരജി പരിഗണനയ്ക്കെടുത്ത ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചുഢ് എന്നിവരാണ് ഹരജി പരിഗണിക്കുന്നതു മാറ്റിവച്ചത്.
ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരേണ്ട 2017-18 ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ഹരജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."