കെ.സി മാത്യുവിന് കൊച്ചിയുടെ യാത്രാമൊഴി
കൊച്ചി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഇടപ്പള്ളി പൊലിസ് സ്റ്റേഷന് അക്രമണ സംഭവത്തിലെ സമരനായകനുമായ കെ.സി മാത്യുവിന് കൊച്ചി നഗരം വികാര നിര്‍ഭരമായ യാത്രാമൊഴി നല്കി.
ഇന്നലെ രാവിലെ ഏഴു മണിയോടെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങിയ കെ.സി മാത്യുവിന്റെ ഭൗതികശരീരം 12 മണി വരെ ഉണിച്ചിറയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചു.
തുടര്‍ന്ന് രണ്ടു മണിവരെ കലൂരിലെ സി.പി.ഐ ജില്ലാ കൗണ്‍സില്‍ ആസ്ഥാമന്ദിരമായ ചടയം മുറി സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും പിന്നീട് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം ആലപ്പുഴ വലിയ ചുടുകാട്ടിലെത്തിച്ച് സംസ്കാരം നടത്തി.
ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും പൗരപ്രമുഖരും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് വസതിയിലും പാര്‍ട്ടി ഓഫിസിലുമെത്തി സമരനായകന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചത്.
സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് മെമ്പര്‍ പന്ന്യന്‍ രവീന്ദ്രന്, നേതാക്കളായ സത്യന്‍മൊകേരി, കെ.പി രാജേന്ദ്രന്, പി രാജു എന്നിവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു.
സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, കമല സദാനന്ദന്, എസ് ശിവശങ്കരപിള്ള, എം.എം ലോറന്‍സ്, കെ.എം ദിനകരന്, കെ.കെ അഷ്റഫ്, കെ.എന്‍ സുഗതന്, ഇ.കെ ശിവന്, എ.എന്‍ രാജന്, വിജയന് കുനിശ്ശേരി, മുന്‍മന്ത്രിമാരായ കെ ബാബു, വി.കെ ഇബ്രാഹിംകുഞ്ഞ്, മുന്‍ എം.പിമാരായ കെ ചന്ദ്രന്‍പിള്ള, ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. സെബാസ്റ്റ്യന്‍പോള്‍, സംവിധായകന് വിനയന്, മുന്‍ എം.എല്‍.എ എ.എം യൂസഫ്, എം.എല്‍.എമാരായ എല്‍ദോ എബ്രഹാം, ഹൈബി ഈഡന്, പി.ടി തോമസ്, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സിജി ബാബു, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ നീനു, മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായ അഡ്വ. ടി.എം മുഹമ്മദ് യൂസഫ്, അഡ്വ, രണ്‍ജിത് തമ്പാന്, അഡ്വ. പി വസന്തം, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് ജി മോട്ടിലാല്‍, ജസ്റ്റിസ് ബാലകൃഷ്ണന്, പി.എന്‍ പ്രസന്നകുമാര്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി ജോര്‍ജ്, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എന്‍.കെ മോഹന്‍ദാസ്, കെ എന്‍ രവീന്ദ്രനാഥ്, പ്രഫ. കെ അരവിന്ദാക്ഷന് തുടങ്ങിയ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."