ദേവസ്വം ബോര്‍ഡിനെ വെല്ലുവിളിച്ച് ജീവനക്കാര്‍
പത്തനംതിട്ട: കാണിക്ക എണ്ണുന്നതു സംബന്ധിച്ച ദേവസ്വം ബോര്‍ഡ് ഉത്തരവ് മറികടന്ന് മലയിറങ്ങാനുള്ള ദേവസ്വം ജീവനക്കാരുടെ തീരുമാനം വിവാദമാകുന്നു. മണ്ഡല-മകരവിളക്കു കാലത്ത് കാണിക്കയായി ലഭിക്കുന്ന നാണയത്തുട്ടുകള്‍ സീസണ്‍ അവസാനിക്കുന്നതിനൊപ്പം എണ്ണിത്തിട്ടപ്പെടുത്തിയിരുന്നില്ല. ഈ കീഴ്‌വഴക്കം മൂലം സീസണിലെ വരുമാനം കൃത്യമായി പറയാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിരുന്നില്ല.
ഇതൊഴിവാക്കാനാണ് കാണിക്ക എണ്ണി തിട്ടപ്പെടുത്താന്‍ ബോര്‍ഡ് ഉത്തരവിറക്കിയത്. കാണിക്ക എണ്ണാന്‍ 400ല്‍ അധികം ജീവനക്കാരെ രണ്ട് ഷിഫ്റ്റുകളിലായി 31 വരെ നിയോഗിച്ച ഉത്തരവാണിറക്കിയത്. ഇതിനെതിരേ ബോര്‍ഡിലെ സംഘടനകള്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ ഉത്തരവിറങ്ങിയ സമയത്ത് യാതൊരു എതിര്‍പ്പും ഇവര്‍ പ്രകടിപ്പിച്ചിരുന്നില്ല. വ്യാഴാഴ്ചയാണ് നാണയം എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ലെന്നും അടുത്ത മാസ പൂജയ്ക്ക് നട തുറക്കുന്ന അവസരത്തില്‍ എണ്ണാമെന്നും സംഘടനകള്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."