HOME
DETAILS
MAL
കലോത്സവങ്ങള്‍ സര്‍ഗഭാവന വളര്‍ത്താനുള്ള വേദിയാകണം: മന്ത്രി
backup
January 21 2017 | 04:01 AM
നെടുമങ്ങാട്:കലോത്സവങ്ങള്‍ വിദ്യാര്‍ഥികളുടെ സര്‍ഗഭാവന വളര്‍ത്തിയെടുക്കാനുള്ള വേദിയാകണമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 39ാമത് സംസ്ഥന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കലോത്സവങ്ങള്‍ വേദി ആകണം. അഴിമതിയുടെയും പണക്കൊഴുപ്പിന്റെയും കൂത്തരങ്ങായി പലപ്പോഴും മാറുന്നുണ്ട്്. അതു തടയാന്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലാണ് കലോത്സവങ്ങളെന്നും മന്ത്രി പറഞ്ഞു.
സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആറു വേദികളിലായി 48 ഇനം കലാമത്സരങ്ങളാണ് അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."