യുദ്ധമുണ്ടാക്കാന്‍ മുതലാളിത്ത ശ്രമം: മുഖ്യമന്ത്രി ഐപ്‌സൊ സമ്മേളനം ഇന്ന് സമാപിക്കും
തിരുവനന്തപുരം: മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്കു യുദ്ധം അനിവാര്യമാണെന്നും ലോകത്ത് യുദ്ധങ്ങള്‍ സൃഷ്ടിക്കാന്‍ മുതലാളിത്തം നിരന്തരമായി ശ്രമിച്ചുകൊണ്ടണ്ടിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓള്‍ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ (ഐപ്‌സൊ) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിന്റെ ആധുനികവല്‍ക്കരണം എന്ന പേരില്‍ യുദ്ധത്തിന്റെ വ്യാവസായികവല്‍ക്കരണമാണ് ഇപ്പോള്‍ നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആയുധക്കമ്പനികള്‍ അമേരിക്കയിലാണ്. അല്‍ഖായിദയെ സൃഷ്ടിച്ചത് അമേരിക്കയാണ്. പൗരാവകാശങ്ങളെയും ജനാധിപത്യത്തെയും ചവിട്ടിയരയ്ക്കുന്ന അമേരിക്കയ്‌ക്കെതിരേ ശക്തമായ നിലപാടെടുത്ത രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഉദാരവല്‍ക്കരണത്തിന്റെ ഫലമായി അമേരിക്കയുമായി അടുക്കുകയാണ് ഇന്ത്യ ഇപ്പോള്‍. നരേന്ദ്രമോദി വന്നതോടു കൂടി അമേരിക്കന്‍ വിധേയത്വത്തിന്റെ വ്യാപ്തിയും വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായി.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, എം.എ ബേബി സംസാരിച്ചു. എം.എ ബേബി എഴുതിയ ജീവിതവും അനുഭവങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം ഡി. രാജയ്ക്കും കാനം രാജേന്ദ്രനും നല്‍കി സീതാറാം യച്ചൂരി നിര്‍വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പല്ലവ് സെന്‍ ഗുപ്ത പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ജനറല്‍ സെക്രട്ടറി അഡ്വ. വി.ബി ബിനു സ്വാഗതവും ഡോ. വി. ശിവദാസ് നന്ദിയും പറഞ്ഞു. സമ്മേളനം ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."